കൊച്ചി; പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും , നിലനില്‍പ്പ് അപകടത്തിലാവും , അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറയുന്നത്.
അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച് പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു
Leave a Reply