കോവിഡ് 19 ബാധയെ തുടർന്ന് രാജ്യമെങ്ങും ലോക്ക് ഡൌൺ നടക്കുകയാണ്. അതോടെ മറ്റു രംഗങ്ങളെ പോലെതന്നെ സിനിമ രംഗവും നിലച്ചു കിടക്കുകയാണ്. മലയാള സിനിമകളും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തി വെച്ച് പൂർണ്ണമായും സർക്കാർ നടപടികളോട് സഹകരിക്കുകയാണ്. സർക്കാർ നിർദേശ പ്രകാരം സാധാരണ ജനങ്ങൾക്കൊപ്പം സിനിമാ താരങ്ങളും തങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്.

സ്വന്തം കുടുംബവുമൊത്തു കൂടുതൽ സമയം ചിലവിടാനുള്ള അവസരമായി കണ്ടു പൂർണമായും വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞു പല താരങ്ങളും. എന്നാലും ഫോണിലൂടെ പരസ്പരം ബന്ധപെട്ടു കൊണ്ട് തങ്ങളുടെ സൗഹൃദം നിലനിർത്തുകയുമാണ് അവർ. നേരത്തെ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, നരെയ്ൻ എന്നിവർ വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രം ഇന്ദ്രജിത്, ജയസൂര്യ എന്നിവർ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ നടൻ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും തമ്മിൽ ഓൺലൈനിൽ നടന്ന രസകരമായ ഒരു സംഭാഷണമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരും വീട്ടിൽ തന്നെയിരിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ലോകത്തെ രക്ഷിച്ചു ഒരു സൂപ്പർ ഹീറോ ആകണമെന്നും കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടു. അതിനു മറുപടിയായി ആസിഫ് അലി രസകരമായി പറഞ്ഞത്, സോറി, ഞാൻ ഹോം ക്വറന്റീനിൽ ആണെന്നാണ്. ആസിഫ് അലിയുടെ ആ മറുപടിക്കു കുഞ്ചാക്കോ ബോബൻ കൊടുത്ത റിപ്ലൈ ആണ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായത്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ, ഫോൺ വിളിച്ചാൽ നീ എടുക്കൂല്ല, ഇതിനൊക്കെ നിനക്ക് റിപ്ലൈ അയക്കാം ഇല്ലേ.

ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു. ആട് ജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു ജോർദാനിൽ ഉള്ള പൃഥ്വിരാജ് വരെ ഫോൺ വിളിച്ചാൽ എടുക്കും എന്നും വീട്ടിൽ ചുമ്മാ ഇരിക്കുന്ന ആസിഫ് അലി ഫോൺ എടുക്കില്ല എന്നുമാണ് കുഞ്ചാക്കോ ബോബൻ രസകരമായി പറയുന്നത്.