കുഞ്ചാക്കോ ബോബന്‍ എന്നും മലയാളത്തിലെ റൊമാന്റിക്ക് ഹീറോ തന്നെയാണ്. എന്നാല്‍ അടുത്ത കാലത്തായി ചാക്കോച്ചന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. പല പ്രമുഖനടിമാരും അഭിനയ ജീവിതം തുടങ്ങിയതു ചാക്കോച്ചന്റെ കൂടെയാണ്. അസിനും സ്‌നേഹയുമൊക്കെ അവരുടെ അഭിനയ ജീവിതം തുടങ്ങിയത് ചാക്കോച്ചനൊപ്പമായിരുന്നു. എന്നാല്‍ ഇവരാരുമല്ല തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയ നടിയെന്നു ചാക്കോച്ചന്‍ പറയുന്നു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല നടിമാരും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അസിന്‍ ആദ്യ സിനിമ എന്റെയൊപ്പമാണ് ചെയ്തത്. അതു പോലെ സ്‌നേഹ. അവരൊക്കെ ഇപ്പോള്‍ തമിഴിലെ മികച്ച നടിമാരാണ്. അതില്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് പാര്‍വ്വതി രതീഷാണ്. പഴയ നടന്‍ രതീഷിന്റെ മകള്‍. മധുരനാരങ്ങ എന്ന സിനിമയില്‍ എന്റെ നായികയായിരുന്നു പാര്‍വ്വതി. അതില്‍ വളരെ വ്യത്യസ്ത വേഷമാണ് അവര്‍ ചെയ്തത്. ഒരു പ്രസവ സീന്‍ അതിലുണ്ട്. അത് എത്ര റിയലിസ്റ്റിക്കായാണ് അവര്‍ ചെയ്തത്. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സുള്ള കുട്ടിയാണ് പാര്‍വ്വതി. പക്ഷേ അവള്‍ക്ക് കിട്ടിയ കഥാപാത്രം ഇത്രയും പക്വമായി കൈകാര്യം ചെയ്തപ്പോള്‍ അത്ഭുതം തോന്നി എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത് .