ന്യൂജൻ യുഗത്തിൽ അതിവേഗം ബഹുദൂരം പായുന്ന ഈ കാലഘട്ടത്തിൽ സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും പത്തരമാറ്റിന്റെ തിളക്കം ഈ കാലഘട്ടത്തിലും കൈമോശം വന്നുചേർന്നിട്ടില്ലായെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നുദിവസങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസകാലത്ത് ഗൃഹാതരത്വമേറുന്ന ഈ സൗഹൃദ കൂട്ടായ്മകൾക്ക് അല്പം മണിക്കൂറുകൾ മാത്രം ലഭിക്കുന്നത് പോരായ്മയാണെന്നുള്ള തിരിച്ചറിവാണ് ഇക്കുറി മൂന്നു ദിനങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
21-ാം തീയതി വൈകുന്നേരം 6 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് സൗഹൃദ കൂട്ടായ്മ. 22- ാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാ – കായിക മത്സരങ്ങൾ ജിൻസ് കൊച്ചുമല ഉദ്ഘാടനം ചെയ്യും. ‘അടുക്കള’ എന്ന പ്രോഗ്രാമിൽ രുചിയേറും കേരളീയ വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് പാചകരത്നം സ്മിത ലിജോ അവതരിപ്പിക്കും. പുതുതലമുറയ്ക്കായി കേരളീയ സംസ്കാരം, കലാ – കായിക പാരമ്പര്യം എന്നീ വിഷയങ്ങളിൽ ജെറി ഷാജി ക്ലാസ്സുകൾ നയിക്കും.
23ന് യോർക്ക്ഷെയറിന്റെ പ്രകൃതി മനോഹാരിതയും വശ്യഭംഗിയും ആസ്വദിച്ചതിനുശേഷം വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം നടക്കും. സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കൾ സംസാരിക്കും. എം. പി.ഇ. സി. എ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജെയിംസ് ജോസഫ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. നടന കലയിൽ വിസ്മയം തീർക്കുന്ന റിനു ജിമ്മിയുടെ നേതൃത്വത്തിൽ നടക്കുന്ന നൃത്താവിഷ്കാരത്തോടുകൂടി ഈ വർഷത്തെ കോഴാ സംഗമത്തിന് തിരിശ്ശീല വീഴും.
ഇന്ത്യൻ വിഭവങ്ങളുടെ കലവറയായ കൊയ്നോണിയ റെസ്റ്റോറന്റ് ന്യൂവാർക്കും ഗ്രീൻസ് ഇന്ത്യൻ ഷോപ്പ് ചെൽട്ടൺഹാമും ആണ് കോഴാ സംഗമത്തിന്റെ മുഖ്യ സ്പോൺസർമാർ. കോഴാ സംഗമത്തിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കോഴാ നിവാസികളെയും ഹാർദമായി സ്വാഗതം ചെയ്യുന്നു.
പരിപാടികൾ നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ :
CHAPEL LANE
GREEN MOOR
WORTLEY
SHEFFIELD
YORKSHIRE
S 35 7DX
കൂടുതൽ വിവരങ്ങൾക്ക് :-
ഷാജി തലച്ചിറ – 07878528236
സജിമോൻ രാംനിവാസ് – 07960394174
സുരേഷ് വട്ടകാട്ടിൽ – 07830906560
ജിമ്മി പൂവാട്ടിൽ-07440029012
Leave a Reply