ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്ക് അതീതമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുകെയുടെ വിവിധ നഗരങ്ങളില്‍ നടത്തിവന്നിരുന്ന കുട്ടനാട് സംഗമം ജൂണ്‍ 23-ാം തിയതി ശനിയാഴ്ച തകഴി ശിവശങ്കരപ്പിള്ള നഗറില്‍ (South Land High School, Chorley) അരങ്ങേറുകയാണ്. കുട്ടനാട്ടില്‍ നിന്ന് വളരെ അകലെയാണെങ്കിലും കുട്ടനാടിന്റെ പരിച്ഛേദം യുകെയില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നതിനാല്‍ കുട്ടനാട്ടുകാര്‍ ആവേശത്തിലാണ്.
1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ നീന്തലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച , അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ , 12 ചുണ്ടന്‍വള്ളങ്ങളും 4 വെപ്പ് വള്ളങ്ങളും 2 വടക്കനോടി വള്ളങ്ങളും നിര്‍മിച്ച രാജശില്‍പി ഉമാമഹേശ്വരന്‍ , കുട്ടനാട്ടിലെ വള്ളംകളി പ്രേമികള്‍ മനസില്‍ വെച്ചാരാധിക്കുന്ന വേഗതയുടെ രാജകുമാരന്‍ , ഷോട്ട് വള്ളത്തിന്റെ (ഷോട്ട് പുളിക്കത്തറ) ഉടമ മോളി ജോണ്‍ പുളിക്കത്തറ , തുഴക്കാരന്‍ , നിലയാള്‍ , പങ്കായക്കാരന്‍ , കുട്ടനാട്ടിലെ ഒട്ടുമിക്ക ചുണ്ടന്‍വള്ളങ്ങളിലെയും ക്യാപ്റ്റന്‍ , ബാങ്കോക്ക് , സിഗപ്പൂര്‍ , കൊച്ചി , ഇന്റര്‍നാഷണല്‍ മത്സര വള്ളംകളികളില്‍ ഇന്ത്യയെ നയിച്ച അച്ചന്‍കുഞ്ഞ് കോയില്‍മുക്ക് തുടങ്ങിയവര്‍ ആശംസകളുമായി കടന്നു വരുന്നു.
പ്രമുഖരായ കുട്ടനാട്ടുകാര്‍ നല്‍കുന്ന ആശംസകള്‍ കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യുകെയുടെ വിവിധ നഗരങ്ങളില്‍ നടന്നുവരുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ യുകെയിലെ കുട്ടനാട്ടുകാരില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്. ജൂണ്‍ 23ന്റെ പ്രഭാതത്തിനായി കുട്ടനാട്ടുകാരും കുട്ടനാട്ടുകാര്‍ക്കായി ചോര്‍ളി തകഴി ശിവശങ്കരപ്പിള്ള നഗറും കാത്തിരിക്കുന്നതായി കുട്ടനാട് സംഗമം 2018 കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലും സിന്നി കാനാശ്ശേരിയും അറിയിച്ചു.
കുട്ടനാട് സംഗമം 2018 കുട്ടനാടന്‍ തനിമയുള്ള കലാരൂപങ്ങളുടെ സംഗമവേദിയായിരിക്കുമെന്ന് പ്രോഗ്രാം റിസപ്ഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ , സിനി സിന്നി , പൂര്‍ണിമ ജയകൃഷ്ണന്‍ , ഷൈനി ജോണ്‍സണ്‍ , മെറ്റി സജി , ബിന്‍സി പ്രിന്‍സ് , സൂസന്‍ ജോസ് എന്നിവര്‍ അറിയിച്ചു.
Venue
Southlands High School
Clover Road
Chorley
Lancashire
PR7 2NJ
Leave a Reply