കഴിഞ്ഞ ദിവസം കുട്ടനാട് കാവാലം ചെറുകര അറുപതിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടിരുന്നു. സനലക്ഷ്മി, അമൽ ബിനീഷ് എന്ന കുട്ടികളാണ് കടവിന്റെ അരികിലായി കുളിക്കാൻ ഇറങ്ങിയത്. സനലക്ഷ്മിയുടെ അമ്മ സുചിത്ര കുട്ടികളെ നിരീക്ഷിച്ച് അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കുട്ടികൾ കല്ലിൽ നിന്ന് വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സുചിത്ര പെട്ടെന്ന് പുഴയിലേക്ക് ചാടിയെങ്കിലും നീന്തലറിയാത്ത മൂവരും ആഴങ്ങളിലേക്ക് മുങ്ങുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപ്പോഴാണ് 12 വയസ്സുകാരനായ അതുൽ ബിനീഷ് ഈ കാഴ്ച കാണുകയും അതിവേഗം പുഴയിലേക്ക് ചാടുകയും ചെയ്തത്. രണ്ട് കുട്ടികളെ ആദ്യം കരയിലിലെത്തിച്ച ശേഷം സുചിത്രയേയും സാഹസികമായി രക്ഷപെടുത്തുവാൻ അതുലിന് കഴിഞ്ഞു. സ്വന്തം ജീവൻ പണയം വച്ച് മൂന്ന് ജീവനുകളാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടൽ മൂലം നാടിന് തിരിച്ച് കിട്ടിയത്. ഒരു നാട് മുഴുവൻ അതുൽ ബിനീഷെന്ന കൊച്ചു മിടുക്കനോട് കടപ്പെട്ടിരിക്കുന്നു. അതുൽ ചെറുകര SNDP UPS ലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.