ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

പ്രസ്റ്റണ്‍ : കുട്ടനാട് സംഗമത്തിന്റെ പത്താം വാര്‍ഷികമാഘോഷിക്കാന്‍ കുട്ടനാട്ടുകാര്‍ അരയും തലയും മുറുക്കി രംഗത്ത്. ജൂണ്‍ 23-ാം തീയതി പ്രസ്റ്റണ്‍  –  ചോര്‍ളി സൗത്ത് ലാന്റ് ഹൈസ്‌കൂള്‍ ഹാളില്‍ ( തകഴി ശിവശങ്കരപ്പിള്ള നഗര്‍ ) നടക്കുന്ന സംഗമത്തിലേക്ക് കുട്ടനാട്ടുകാര്‍ ആവേശപൂര്‍വ്വം നടന്നടുക്കുകയാണ് . മാര്‍ച്ച് 8-ാം തീയതി ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെ വസതിയില്‍ സിന്നി കാനാശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കുട്ടനാട് സംഗമം 2018ന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും , തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനറല്‍ കണ്‍വീനര്‍മാരേയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരേയും ചുമതലപ്പെടുത്തുകയും ചെയ്തു.വള്ളവും വെള്ളവും വഞ്ചിപ്പാട്ടും ഹൃദയതാളമാക്കി മാറ്റിയ കുട്ടനാട്ടുകാര്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും , സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള വേദിയായി കുട്ടനാട് സംഗമത്തെ അണിയിച്ച് ഒരുക്കുകയാണ് ടീം പ്രസ്റ്റണ്‍. വഞ്ചിപ്പാട്ട് മത്സരം , വള്ളംകളി കമന്ററി മത്സരം , വലവീശല്‍ മത്സരം , ഓര്‍മ്മയില്‍ എന്റെ കുട്ടനാട് – കവിത മത്സരം , ഒരു കുട്ടനാടന്‍ സെല്‍ഫി മത്സരം , ഈ മനോഹര തീരം ഫോട്ടോഗ്രാഫി മത്സരം തുടങ്ങിയ മത്സര ഇനങ്ങളും ഞാറ്റുപാട്ട് , തേക്കുപാട്ട് , കൊയ്ത്തുപാട്ട്  , നാടന്‍ പാട്ട് തുടങ്ങിയ കുട്ടനാടന്‍ കലാരൂപങ്ങളും , യുകെയിലെ വിവിധ സ്റ്റേജുകളില്‍ മിന്നും പ്രകടനം കാഴ്ചവച്ച കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും സംഗമത്തിന് നിറമേകും . വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടു കൂടിയുള്ള കുട്ടനാടന്‍ വള്ളസദ്യ സംഗമത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്.

റോണി ജോണ്‍ സ്മാരക എവര്‍റോളിംഗ് ട്രോഫിക്കും , ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള GCSC – A Level ( 2017 ) ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡിന് പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ , മെയ് 31നകം ബ്രില്യന്‍സ് കുട്ടനാട് അവാര്‍ഡ് കോര്‍ഡിനേറ്റേഴ്‌സുമാരായ ഷേര്‍ളി മോള്‍ ആന്റണി പുറവടി  07771973114 , email : npsherly@ gmail.com , ജയാ റോയി മൂലംങ്കുന്നം 07982249467 , റെജി ജോര്‍ജ്ജ് 07894760063 എന്നിവരുമായി ബന്ധപ്പെട്ട് മാര്‍ക്ക് ഷീറ്റ് കോപ്പി അയച്ചുകൊടുക്കേണ്ടതാണ്.സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സുമാരായ , മോനിച്ചന്‍ കിഴക്കേച്ചിറ 07860480923 , പൂര്‍ണിമ ജയകൃഷ്ണന്‍  07768211372 , സിനി സിന്നി  07877291378 എന്നിവരുടെ കയ്യില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജനറല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെയും , സിന്നി കാനാശ്ശേരിയുടെയും നേതൃത്വത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു.

റിസപ്ഷന്‍ കോര്‍ഡിനേറ്റേഴ്‌സുമാരായി ഷൈനി ജോണ്‍സണ്‍ , മെറ്റി സജി വാളംപറമ്പില്‍ , സൂസന്‍ ജോസ് തുണ്ടിയില്‍ , ബിന്‍സി പ്രിന്‍സ് , ഷൈന്‍ സിജു എന്നിവരെ ചുമതലപ്പെടുത്തി. ഐടി , മീഡിയാ സപ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍ ആയി ഷിജു മാത്യുവിനേയും ഫോട്ടോഗ്രാഫി മത്സര കോര്‍ഡിനേറ്റര്‍ ആയി അനീഷ് കണ്ടത്തില്‍ പറമ്പിലിനെ ചുമതലപ്പെടുത്തി. ഫോട്ടോഗ്രാഫി എന്‍ട്രികള്‍ മെയ് 31നകം [email protected] എന്ന ഇ-മെയിലിലോ 07877680665 എന്ന വാടസാപ്പ് നമ്പറിലോ അയക്കേണ്ടതാണ്.യോഗത്തില്‍ റോയി മൂലംങ്കുന്നം , ജോര്‍ജ് കാവാലം , മോനിച്ചന്‍ കിഴക്കേച്ചിറ , പ്രിന്‍സ് ജോസഫ് , ജോസ് തുണ്ടിയില്‍ , സന്തോഷ് ചാക്കോ , സിജു കാനാച്ചേരി , ജോബി തോമസ് , മെറ്റി സജി വാളംപറമ്പില്‍ , ബിന്‍സി പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.

ജിമ്മി മൂലംങ്കുന്നം , സോണി കൊച്ചുതെള്ളിയില്‍ , ജോര്‍ജ് കളപ്പുരയ്ക്കല്‍ , ജോര്‍ജ് എടത്വാ കാട്ടാമ്പള്ളി , യേശുദാസ് തോട്ടുങ്കല്‍ , ആന്റണി പുറവടി , സുബിന്‍ പെരുമ്പള്ളില്‍ , ആന്റണി വെട്ടു തോട്ടുങ്കല്‍ , ഷിജു മാത്യു , ജോസ് ഒഡേറ്റില്‍ , സാനിച്ചന്‍ എടത്വാ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തെ സംബോധന ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്രാവശ്യത്തെ കുട്ടനാട് സംഗമം നടക്കുന്ന വേദിയുടെ അഡ്രെസ്സ് താഴെ കൊടുക്കുന്നു.

Preston Chorley,
Southland High School ,
Thakazhy Shivashankar Pillai ,

Clover Road , Chorley , PR7 2NJ