ജോണ്‍സൻ   കളപ്പുരയ്ക്കല്‍

വാറ്റ്ഫോര്‍ഡ് : കുട്ടനാടിന്‍റെ ആവേശം ഏറ്റു വാങ്ങാന്‍ വാറ്റ്ഫോര്‍ഡിലെ കുട്ടനാട്ടുകാർ ആവേശപൂർവ്വം കാത്തിരിക്കുന്നു. ആരവങ്ങളും ആർപ്പുവിളികളും നെഞ്ചിലേറ്റി ഒൻപതാമത് കുട്ടനാടു സംഗമത്തിന് യുകെയിലെ കുട്ടനാടുകാര്‍ തയ്യാറെടുത്തു കഴിഞ്ഞു. വാറ്റ്ഫോര്‍ഡിലെ കാവാലം നാരായണപ്പണിക്കർ നഗറിൽ (Hemel Hempstead school hall, watford) രാവിലെ 9.30-ന് സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ ആരംഭിക്കും.

സംഗമത്തിൽ എത്തുന്നവരെ പരമ്പരാഗത കുട്ടനാടൻ ശൈലിയിൽ തിലകം ചാർത്തി ആർപ്പുവിളികളോടെ സ്വീകരിക്കും. 11- മണിക്ക് ലൌട്ടന്‍ മേയറായ ശ്രീമാൻ ഫിലിപ്പ് എബ്രഹാം യോഗം ഉത്ഘാടനം ചെയ്യും. തുടർന്ന് കുട്ടനാടിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തേക്കുപാട്ട്, ഞാറ്റുപാട്ട്, കൊയ്തുപാട്ട്, വഞ്ചിപ്പാട്ട്, വള്ളംകളി, കുട്ടനാടൻ വള്ളസദ്യ, വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. GCSC, A-Level പരീക്ഷകളിൽ ഉന്നത വിജയം കരസതമാക്കിയവർക്ക് റോജി ജോൺ സ്മാരക “ബ്രില്യന്റ് കുട്ടനാട് ” എവർ റോളിഗ് ട്രോഫിയും അവാർഡും സമ്മാനിക്കും.

കുട്ടനാടിന്റെ മൺമറഞ്ഞ പ്രമുഖ സാഹിത്യകാരൻ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകളുമായി “കുട്ടനാടിന്റെ പ്രിയപ്പെട്ട കാവാലം” ഡോക്യുമെന്ററി തുടങ്ങി നിരവധി പരിപാടികളുമായി മുന്നേറുന്ന സംഗമം വൈകുന്നേരം 5-മണിയോടുകൂടി, പത്താമത് കുട്ടനാട് സംഗമത്തിന്റെ ഭാരവാഹികൾക്ക് കുട്ടനാടൻ സംഗമ ചുണ്ടന്റ പങ്കായം കൈമാറി വള്ളപ്പാട്ടിന്റെ അകമ്പടിയോടെ ഉപചാരം ചൊല്ലി അയക്കും.

എല്ലാ കുട്ടനാട്ടുകാരേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമതിക്കുവേണ്ടി കൺവീനര്‍മാരായ ഷിജു മാത്യു, ജോസ് ഒഡാട്ടില്‍, ജോണ്‍സണ്‍ തോമസ്‌, ആന്റണി മാത്യു, റാണി ജോസ്, ഡെന്‍സി ആന്റണി, സബിത ഷിജു എന്നിവര്‍ അറിയിച്ചു.