വഞ്ചിപ്പാട്ടിന്റെയും കൊയ്ത്ത് പാട്ടിന്റെയും നാട്ടില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ കുട്ടനാടന്‍ മക്കളുടെ കുട്ടനാട് സംഗമത്തിന് ബര്‍മിംഗ്ഹാമില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എട്ടാമത് കുട്ടനാട് സംഗമത്തിന് വിശാലമായ ഹാളും കാര്‍പാര്‍ക്കും ബര്‍മിംഗ്ഹാമിന്റെ ഹൃദയഭാഗത്തുളള അസ്റ്റണ്‍ മാനോര്‍ അക്കാഡമി സ്‌കൂള്‍ ബൂക്ക് ചെയ്തതായി സംഘാടക സമിതി അറിയിച്ചു.
കഴിഞ്ഞ ഏഴ് കുട്ടനാടന്‍ സംഗമവും വന്‍വിജയമാക്കി തീര്‍ത്ത ഓരോ കുട്ടനാടന്‍ കുടുംബത്തോടുമൊപ്പം പുതിയതായി കൂടുതല്‍ കുടുംബങ്ങള്‍ എത്തിച്ചേരാമെന്ന് ഉറപ്പ് ലഭിച്ചതായി സംഗമത്തിന്റെ വിജയത്തിനായി ആദ്യമായി ബര്‍മിഗ്ഹാമില്‍ നടന്ന മീറ്റിംഗില്‍ യുകെയുടെ പലഭാഗത്ത് നിന്നും നേരിട്ടും ഫോണ്‍വഴിയും വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എട്ടാമത് കുട്ടനാട് സംഗമത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ലിവര്‍പൂളില്‍ നിന്ന് ഉളള ജെസി വിനോദിനെയും (07983663407) വാട്ട്‌ഫോര്‍ഡില്‍ നിന്നുളള റാണി ജോസിനെയും (07411295009) ചുമതലപ്പെടുത്തി.

തങ്ങളുടെ കുട്ടികളുടെ കലാപരിപാടികളുടെ പേരുവിവരങ്ങള്‍ കുടുംബവും കൈമാറണമെന്ന് താത്പര്യപ്പെടുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ കുട്ടനാടന്‍ കുടുംബത്തില്‍ നിന്ന് അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ് പോയ വാട്ട്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോസിന്റെ പ്രിയപത്‌നി ബിന്‍സിയുടെ ഓര്‍മയ്ക്കായി കുട്ടനാട് സംഗമത്തിന്റെ നഗറിന് ബിന്‍സി നഗര്‍ എന്ന് നാമകരണം ചെയ്യാനും തീരുമാനമായി.

വളര്‍ന്ന് വരുന്ന നമ്മുടെ കുട്ടികള്‍ക്ക് ജിസിഎസ്ഇയ്ക്കും എലെവലിനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് റോയി കുട്ടനാടും കുടുംബവും തങ്ങളുടെ മകന്‍ റോണി മോന്റെ ഓര്‍മക്ക്ായി നല്‍കിയ കാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായവര്‍ക്ക് നല്‍കാനുളള പാനലില്‍ ഉളള തോമസ് കുട്ടി ഫ്രാന്‍സിസ്, ലിവര്‍പൂള്‍(07882193199)ഷേര്‍ലി ആന്റണി ലിവര്‍പൂള്‍(07756269939)ജോസഫ് ആന്റണി (രാജു) 01493658324 എന്നിവരെയും തങ്ങളുടെ കുട്ടികളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും എട്ടാമത് കുട്ടനാട് സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുതായി കമ്മിറ്റി കണ്‍വീനര്‍മാരായ ജിമ്മി മൂലംകുന്നം07588953457
ബിജു കൊച്ചു തെളളി 07588871369 അനില രാജേഷ് 07947764047 എന്നിവര്‍ ആവശ്യപ്പെട്ടു.

കണ്‍വീനര്‍
കുട്ടനാട് സംഗമം 2016

Address
NB ASTON MANOR ACADEMY, BIRMINGHAM
B64PZ, Philip tSreet
ASTON, BIRMINGHAM

1 2 3+ 4