ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ചോര്‍ളി : ജൂണ്‍ 23-ാം തീയതി തകഴി ശിവശങ്കരപ്പിള്ള നഗറില്‍ പത്താം വാര്‍ഷികം ആഘോഷിച്ച കുട്ടനാട് സംഗമം 2018 സംഗമചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടായ്മയായി മാറി . കുട്ടനാട്ടുകാര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ കുട്ടനാട് സംഗമം 2018 പരിപാടികളിലെ വ്യത്യസ്തതകള്‍ കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കുട്ടനാട് സംഗമം ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ:ഡോ. മാത്യു ചൂരപൊയ്കയില്‍ യോഗം ഉദ്ഘാടനം ചെയ്തു . ഡോ : ജോസ് പയ്യനാട്ട് കുട്ടനാടിന്റെ സ്‌നേഹ സന്ദേശം നല്‍കി. ഫാ : ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി . കേരള മുഖ്യമന്ത്രി ശ്രീ : പിണറായി വിജയന്‍ , മുന്‍ കുട്ടനാട് എം എല്‍ എ ഡോ : കെ സി ജോസഫ് എന്നിവര്‍ തല്‍സമയം ആശംസകളുമായെത്തി. സോണി പുതുക്കരി , ജോര്‍ജ്ജ് കാട്ടാമ്പിള്ളി, സാനിച്ചന്‍ എടത്വ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ജിമ്മി മൂലംകുന്നം സ്വാഗതവും , ജനറല്‍ കണ്‍വീനര്‍ സിന്നി കാനാച്ചേരി കൃതജ്ഞതയും അര്‍പ്പിച്ചു.കലാപരിപാടികളുടെ വ്യത്യസ്ഥത സംഗമത്തെ നിറച്ചാര്‍ത്തണിയിച്ചു . കുട്ടനാട്ടില്‍ അന്യംനിന്നു പോകുന്ന കലാപരിപാടികള്‍ പോലും യുകെയിലെ കുട്ടനാട്ടുകാര്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച് കൈയ്യടി നേടി . ഞാറ്റുപാട്ടും , കൊയ്ത്തുപാട്ടും , കുട്ടനാടന്‍ കവിതയും , കുട്ടനാടന്‍ സെല്‍ഫിയും , ഈ മനോഹരതീരം ഫോട്ടോഗ്രാഫി മത്സരവും , ജനകീയ വഞ്ചിപ്പാട്ടും സംഗമത്തിന് ഉത്സവച്ഛായ നല്‍കി. കുട്ടനാടന്‍ മക്കളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികളും സംഗമത്തെ മികവുറ്റതാക്കി . ജി സി എസ് ഇ , എ-ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജോഹാന ജോണ്‍സണ്‍ , ജിഷാല്‍ മാത്യൂസ് , ജിബു ജോസ് എന്നിവര്‍ക്ക് റോണി ജോണ്‍ സ്മാരക കുട്ടനാട് ബ്രില്യന്‍സ് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.കുട്ടനാട് സംഗമത്തിനും , വള്ളംകളിക്കും , കുട്ടനാടിനും നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ആന്റണി പുറവടി , തോമസ്‌കുട്ടി ഫ്രാന്‍സിസ് , സന്തോഷ് ചാക്കോ , മോന്‍സ് ചമ്പക്കുളം , സന്നദ്ധ സേവനരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഫാ ; ജിന്‍സണ്‍ മുട്ടത്തുകുന്നിലിനും 10 വര്‍ഷം കുട്ടനാട് സംഗമത്തില്‍ തുടര്‍ച്ചയായി പങ്കെടുത്ത ജീമ്മി മൂലങ്കുന്നം , ജയാ റോയി , ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു . വ്യത്യസ്ഥമായ അവതരണശൈലികൊണ്ട് ഷേര്‍ളി പുറവടിയും , സിനി സിന്നിയും , റോഷന്‍ സുബിനും , ധന്യ മാത്യൂവും കുട്ടനാടന്‍ മക്കളെ കൈയിലെടുത്തപ്പോള്‍ പ്രോഗ്രാം റിസപ്ഷന്‍ കോര്‍ഡിനേറ്റര്‍മാരായ മോനിച്ചന്‍ കിഴക്കേച്ചിറ , ഷൈനി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ മികവുറ്റതാക്കി.ജിമ്മി മൂലംകുന്നം , സുബിന്‍ പെരുമ്പള്ളീല്‍ , ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍ , പൂര്‍ണ്ണിമ ജയകൃഷ്ണന്‍ , ആന്റണി പുറവടി , റോയി മൂലംകുന്നം , ജോര്‍ജ്ജ് കാവാലം , യേശുദാസ് തോട്ടുങ്കല്‍ , മോനിച്ചന്‍ കിഴക്കേച്ചിറ , ജോസ് തുണ്ടിയില്‍ , ജയ റോയി , മെറ്റി സജി , സൂസന്‍ ജോസ് , ബിന്‍സി പ്രിന്‍സ് , ജോബി വെമ്പാടുംതറ , സിജു കാനാച്ചേരി , സന്തോഷ് ചാക്കോ , ഷിജു മാത്യു , ജോസ് ഒഡേറ്റില്‍ , ഷാജി സ്ക്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളുടെ സംഘാടനം കുട്ടനാട് സംഗമം വര്‍ണ്ണാഭമാക്കി . അതിരുചികരമായ കുട്ടനാടന്‍ വള്ളസദ്യ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് കുട്ടനാട്ടുകാരെ കൊണ്ടെത്തിച്ചു.യുകെയുടെ വിവിധപ്രദേശങ്ങളില്‍ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കുട്ടനാട്ടുകാരായ യുവപ്രതിഭകളെ കുട്ടനാട് യംന്ഗ് റ്റാലാന്റ് അവാര്‍ഡ് നല്‍കി സംഗമം അനുമോദിച്ചു . ധന്യ മാത്യൂ , ജെയ്മിന്‍ ജോണ്‍സണ്‍ , ബെല്ലാ ജോസ് , അന്നാ ജിമ്മി , ആല്‍ബിന്‍ ജോര്‍ജ്ജ് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.കുട്ടനാട് സംഗമചുണ്ടന്റെ പങ്കായം അടുത്ത വര്‍ഷത്തെ കണ്‍വീനര്‍മാരായ ജയാ റോയി മൂലംകുന്നം , ജോര്‍ജ്ജ് തോട്ടുകടവില്‍ കാവാലം , ജെസി വിനോദ് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ , സിന്നി കാനാച്ചേരി എന്നിവര്‍ ആന്റണി പുറവടിയുടെ സാന്നിധ്യത്തില്‍ ജനകീയ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ കൈമാറി . അടുത്ത വര്‍ഷം ബെര്‍ക്കിന്‍ഹെഡില്‍ കാണാമെന്ന വിശ്വാസത്തില്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. വരും വര്‍ഷങ്ങളില്‍ കുട്ടനാടന്‍ വള്ളംകളിയോട് കൂടിയുള്ള സംഗമം സംഘടിപ്പിക്കണമെന്നുള്ള പൊതു അഭിപ്രായം പരിഗണനയ്ക്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു .
എല്ലാ പ്രതിസന്ധികളെയും , പ്രശ്‌നങ്ങളെയും അതിജീവിച്ച് സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും കുട്ടനാട് സംഗമം 2018 ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കളപ്പുരയ്ക്കലും , സിന്നി കാനാച്ചേരിയും , മോനിച്ചന്‍ കിഴക്കേച്ചിറയും നന്ദി അറിയിച്ചു . അതോടൊപ്പം ഈ സംഗമം ജനങ്ങളിലെത്തിക്കാന്‍ സഹായിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു .
Leave a Reply