കഴിഞ്ഞ ദിവസം പല്ലഞ്ചാത്തനൂരിൽ വീട്ടമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ കുഞ്ഞുങ്ങളുടേതു കൊലപാതകമാണെന്നു പൊലീസ്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണു മക്കൾ ആഗ്നേഷ് (5), ആഗ്നേയ (5 മാസം) എന്നിവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാവിലെ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെ മരണം നടന്നെന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണു ദുരന്തം അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലുമാണു മരിച്ചനിലയിൽ കണ്ടത്. ഇതേ മുറിയിൽ വീടിന്റെ കഴുക്കോലിൽ സാരി ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു കൃഷ്ണകുമാരിയുടെ മൃതദേഹം. മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മഹേഷ് പറഞ്ഞു.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയ കൃഷ്ണകുമാരി 2 ദിവസം മുൻപാണു ഭർതൃവീട്ടിലെത്തിയത്. ഇവരുടെ സഹോദരൻ ഒന്നര വർഷം മുൻപു മരിച്ചിരുന്നു.