മും​​ബൈ: ഐ​​എ​​ൻ​​എ​​സ് വി​​രാ​​ട് യു​​ദ്ധ​​ക്ക​​പ്പ​​ലി​​ൽ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ്ഗാ​​ന്ധി കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം ഉ​​ല്ലാ​​സ​​യാ​​ത്ര ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നു മു​​ൻ നാ​​വി​​ക​​സേ​​നാ മേ​​ധാ​​വി റി​​ട്ട. അ​​ഡ്മി​​റ​​ൽ എ​​ൽ. രാ​​മ​​ദാ​​സ്. യു​​ദ്ധ​​ക്ക​​പ്പ​​ലി​​ൽ ല​​ക്ഷ​​ദ്വീ​​പി​​ലേ​​ക്ക് രാ​​ജീ​​വ്ഗാ​​ന്ധി ഔ​​ദ്യോ​​ഗി​​ക യാ​​ത്ര​​യാ​​ണു ന​​ട​​ത്തി​​യ​​തെ​​ന്ന് അ​​ഡ്മി​​റ​​ൽ(​​റി​​ട്ട.) രാം​​ദാ​​സ് വ്യ​​ക്ത​​മാ​​ക്കി. ദ്വീ​​പ് വി​​ക​​സ​​ന​​സ​​മി​​തി യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കാ​​നാ​​ണ് രാ​​ജീ​​വ്ഗാ​​ന്ധി പോ​​യ​​തെ​​ന്നും ഐ​​എ​​ൻ​​എ​​സ് വി​​രാ​​ടി​​ലോ അ​​നു​​ഗ​​മി​​ച്ചി​​രു​​ന്ന നാ​​ല് യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളി​​ലോ ഒ​​രു പാ​​ർ​​ട്ടി​​യും ന​​ട​​ന്നി​​ട്ടി​​ല്ലെ​​ന്നും റി​​ട്ട. അ​​ഡ്മി​​റ​​ൽ രാം​​ദാ​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

ക​​വ​​ര​​ത്തി​​യി​​ൽ ദ്വീ​​പ് വി​​ക​​സ​​ന യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​ണു രാ​​ജീ​​വ്ഗാ​​ന്ധി​​യും ഭാ​​ര്യ​​യും എ​​ത്തി​​യ​​തെ​​ന്ന് അ​​ന്ന​​ത്തെ ല​​ക്ഷ​​ദ്വീ​​പ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ വ​​ജാ​​ഹ​​ത് ഹ​​ബീ​​ബു​​ള്ള പ​​റ​​ഞ്ഞു. ര​​ണ്ടു ദി​​വ​​സ​​ത്തെ ഔ​​ദ്യോ​​ഗി​​ക​​ പ​​രി​​പാ​​ടി​​ക​​ൾ​​ക്കുശേ​​ഷം കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കും മ​​റ്റ് അ​​തി​​ഥി​​ക​​ൾ​​ക്കും ഒ​​പ്പം ചേ​​രാ​​ൻ ബം​​ഗാ​​രം ദ്വീ​​പി​​ലേ​​ക്ക് രാ​​ജീ​​വ്ഗാ​​ന്ധി പോ​​യെ​​ന്നും ഹ​​ബീ​​ബു​​ള്ള കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

1987ൽ ​​രാ​​ജീ​​വ്ഗാ​​ന്ധി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ എ​​ല്ലാ പ്രോ​​ട്ടോ​​കോ​​ളും പാ​​ലി​​ച്ചി​​രു​​ന്നു​​വെ​​ന്ന് വൈ​​സ് അ​​ഡ്മി​​റ​​ൽ വി​​നോ​​ദ് പാ​​സ്‌​​റി​​ച പ​​റ​​ഞ്ഞു. ഐ​​എ​​ൻ​​എ​​സ് വി​​രാ​​ടി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത് ഇ​​ദ്ദേ​​ഹ​​മാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്ന് ല​​ക്ഷ​​ദ്വീ​​പി​​ലേ​​ക്കു പോ​​യ യു​​ദ്ധ​​ക്ക​​പ്പ​​ലി​​ൽ വി​​ദേ​​ശി​​ക​​ളോ മ​​റ്റ് അ​​തി​​ഥി​​ക​​ളോ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് പാ​​സ്റി​​ച പ​​റ​​ഞ്ഞു.