ഒമിനി വാൻ നിയന്ത്രണം വിട്ട് കുളത്തിലേക്കു മറിഞ്ഞ് അച്ഛനും മകളും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു മകൾ നീന്തി രക്ഷപ്പെട്ടു. അരുമന വെള്ളാങ്കോട് സ്വദേശിയും റബർ വ്യാപാരിയുമായ രാജേന്ദ്രൻ (55), മകൾ ഷാമിനി(21) എന്നിവരാണ് മരിച്ചത്. കരുങ്കൽ– ചെല്ലങ്കോണം റോഡിൽ ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വ്യാപാര ആവശ്യവുമായി ബന്ധപ്പെട്ട് കരുങ്കലിൽ ഒരാളെ കണ്ട ശേഷം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന രാജേന്ദ്രനും മക്കളായ ഷാമിനിയും, ശാലിനിയും സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ശെമ്മാകുളത്തിലേക്ക് മറിയുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുളത്തിൽ വെള്ളം അധികമായിരുന്നതിനാൽ കാർ വെള്ളത്തിൽ മുങ്ങുകയുണ്ടായി. കാറിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പ്രദേശവാസികൾ എത്തുമ്പോഴേക്കും കാർ വെള്ളത്തിൽ മുങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന ശാലിനി കാറിന്റെ വാതിൽ തുറന്ന് നീന്തി കരയ്ക്കെത്തി. കുഴിത്തുറയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെയും മണ്ണ് മാന്തി യന്ത്രത്തിന്റെയും സഹായത്തോടെ കുളത്തിൽ മുങ്ങിയ കാറിനെ പുറത്തെടുക്കുകയുണ്ടായി. കാറിൽ ഉണ്ടായിരുന്ന രാജേന്ദ്രനും ഷാമിനിയും മരിച്ചിരുന്നു. ഷാമിനി അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. കരുങ്കൽ പൊലീസ് അന്വേഷണം നടത്തുന്നു.