ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ റാഫേല്‍ നദാനലിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരം നിക്ക് ക്യൂരിയോസ്. എതിരാളികള്‍ക്ക് ബഹുമാനം നല്‍കാതെ അവരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ക്യൂരിയോസിന്റെ പതിവ് രീതികളാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളില്‍ താരത്തിന് വലിയ വിമര്‍ശനങ്ങളും വിലക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫ്രാന്‍സിന്റെ ഗില്ലെസ് സൈമണ് എതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. രണ്ടാം സെറ്റിനിടയില്‍ സര്‍വീസിന് കൂടുതല്‍ സമയം എടുക്കുന്നു എന്ന ചെയര്‍ അമ്പയറുടെ മുന്നറിയിപ്പ് ആണ് ക്യൂരിയോസിനെ ചൊടിപ്പിച്ചത്. അമ്പയറോട് കയര്‍ത്ത ക്യൂരിയോസ് നദാല്‍ സര്‍വീസ് ചെയ്യുന്ന വിധം അനുകരിക്കുക കൂടി ചെയ്തപ്പോള്‍ കാണികള്‍ക്ക് ചിരിക്കുള്ള വകയായി. ക്യൂരിയോസിനെ കണ്ട് സൈമണും നദാലിനെ അനുകരിച്ചത് വീണ്ടും ചിരിക്കുള്ള വക നല്‍കി.

പലപ്പോഴും സര്‍വീസ് ചെയ്യാന്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നു എന്ന പേരുള്ള താരമാണ് നദാല്‍. സര്‍വീസുകള്‍ക്ക് മുമ്പ് നദാല്‍ എടുക്കുന്ന സമയവും പലപ്പോഴും നദാലിന്റെ ഇത്തരം സമയം നഷ്ടമാക്കലിനോട് അമ്പയര്‍മാര്‍ വലിയ നടപടികളോ മുന്നറിയിപ്പോ നല്‍കാറില്ല. ഇക്കാര്യം ആംഗ്യത്തിലൂടെ ക്യൂരിയോസ് ഓര്‍മ്മപ്പെടുത്തിയതാണ് വിവാദമായത്. മുമ്പ് നദാലിന് എതിരെ അണ്ടര്‍ ആം സര്‍വീസ് ചെയ്തത് അടക്കം നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ക്യൂരിയോസ്.

സംഭവം തമാശയായി എടുക്കുന്നവര്‍ക്ക് എടുക്കാം തന്റെ ശ്രദ്ധ മുഴുവന്‍ ടെന്നീസിലായിരുന്നു. ഇതായിരുന്നു സംഭവത്തെ കുറിച്ച് ക്യൂരിയോസിന്റെ പ്രതികരണം. എന്നാല്‍ ക്യൂരിയോസിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ആരാധകര്‍ സാമൂഹിക മാധ്യങ്ങളില്‍ രംഗത്തെത്തി.

ശത്രുക്കള്‍ എന്ന പേരുള്ള നദാല്‍ ക്യൂരിയോസ് വീര്യം ഇതോടെ കൊഴുക്കും. അതേപോലെ ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ കണ്ടുമുട്ടാം എന്ന സാധ്യത ഇപ്പോള്‍ തന്നെ ആരാധരെ ആവേശത്തിലാക്കുന്നുണ്ട്. നദാലിന്റെ മത്സരം വീക്ഷിക്കുന്ന ക്യൂരിയോസിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ