ന്യൂസ് ഡെസ്ക്, മലയാളം യുകെ

2028 മുതൽ ഇംഗ്ലണ്ടിലെ കെയർ വർക്കർമാർക്ക് വൻതോതിലുള്ള ശമ്പളവർധന ലഭിക്കുമെന്ന് ലേബർ സർക്കാർ പ്രഖ്യാപിച്ചു. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് £500 മില്യൺ വകയിരുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി, ട്രേഡ് യൂണിയനുകളും തൊഴിലുടമകളും ഉൾപ്പെടുന്ന പുതിയ കരാർ സ്ഥാപനം (negotiating body) രൂപീകരിക്കും. ഇതിന്റെ ലക്ഷ്യം കുറഞ്ഞ ശമ്പളവും അനിശ്ചിത തൊഴിൽ സാഹചര്യവും മൂലം തൊഴിലാളികൾ മേഖല വിട്ടുപോകുന്ന പ്രവണത തടയലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന്റെ ഭാഗമായി 2027-ൽ ചർച്ചകൾ നടത്തി അന്തിമ ശമ്പള-നിബന്ധന കരാർ 2028 മുതൽ പ്രാബല്യത്തിൽ വരുത്തും. സ്വകാര്യ, പൊതുമേഖലകളിലുടനീളം എല്ലാ കെയർ തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും, £500 മില്യൺ മാത്രമല്ല, കൂടുതൽ ധനസഹായം ഇല്ലാതെ പ്രതിസന്ധി മാറില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇംഗ്ലണ്ടിലെ കെയർ മേഖലയിലെ പ്രധാന തൊഴിലാളി വിഭാഗമാണ് മലയാളികൾ. കുറച്ച് ശമ്പളത്തിലും അധികസമയം ജോലി ചെയ്യേണ്ട സാഹചര്യം നിരവധി മലയാളി കെയർ വർക്കർമാരെ ബാധിച്ചിരുന്നു. പുതിയ ശമ്പള വർധനയും തൊഴിൽ നിബന്ധനകളിലെ മെച്ചപ്പെടുത്തലും ഇവർക്കും വലിയ ആശ്വാസമായിരിക്കും. വിസ നിയന്ത്രണങ്ങൾ മൂലം വിദേശ തൊഴിലാളികൾക്ക് തൊഴിൽ നേടുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും പുതിയ കരാർ സംവിധാനത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.