കോവിഡ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം. ബിഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൻസജ്ജീകരണങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിരുന്നത്. എന്നാൽ മടങ്ങിയെത്തിയ തൊഴിലാളികൾ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്.

  കാറ്റ് ഭവാനി : ഓർമ്മചെപ്പു തുറന്നപ്പോൾ . ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ - അധ്യായം 71

കോവിഡിന്റെ രണ്ടാം തരംഗം വൻപ്രതിസന്ധിയാണ് ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന െതാഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ തന്നെ കോവിഡ് പരിശോധന നിർബന്ധമാക്കിയത്. എന്നാൽ ട്രെയിനിൽ വന്നിറങ്ങുന്നവർ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാർക്കോ പൊലീസുകാർക്കോ ജനക്കൂട്ടത്തെ തടയാനും കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്.