ന്യൂസ് ഡെസ്ക്, മലയാളം യുകെ

മനുഷ്യ കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കൂടുതൽ തുക നൽകുമെന്ന് പ്രഖ്യാപിച്ചു. നിലവിലുള്ളതിലും 75 മില്യൺ പൗണ്ട് ചിലവഴിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ കുറെ കാലമായുള്ള അനധികൃത കുടിയേറ്റത്തിന്റെ കണക്കുകളിൽ കാര്യമായ കുറവ് വരാത്തതിനെ ചൊല്ലി ലേബർ പാർട്ടി സർക്കാർ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.


പുതിയതായി അനുവദിച്ച പണം ബോർഡർ സെക്യൂരിറ്റി കമാൻഡ്, എൻഫോഴ്സ്മെൻ്റ് ഇൻറലിജൻസ്, പ്രോസിക്യൂഷൻ സ്റ്റാഫ് എന്നിവർക്കായാണ് നൽകുന്നത്. ഗ്ലാസ്‌ഗോയിലെ ഇൻ്റർപോൾ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രഭാഷണത്തിൽ അതിർത്തി സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന അനധികൃത മനുഷ്യ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കെയർ സ്റ്റാർമർ വിവിധ രാജ്യങ്ങളുടെ നേതാക്കളോട് ആഹ്വാനം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയ നടപടികൾ അനധികൃത കുടിയേറ്റം തടയാൻ ഉചിതമല്ലെന്ന അഭിപ്രായമാണ് മുൻ ഇമിഗ്രേഷൻ മേധാവി കെവിൻ സോണ്ടേഴ്‌സ് പ്രകടിപ്പിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിന് ഏറ്റവും ഫലപ്രദമായ നടപടി ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്നവരെ തടയുക എന്നതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അനധികൃത കുടിയേറ്റത്തിൽ കൂടി തീവ്രവാദ സ്വഭാവക്കാർ യുകെയിലേയ്ക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.