പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൃത്രിമ ലിംഗം വെച്ചുകെട്ടി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ യുവതിയെ അറസ്റ്റു ചെയ്തു. പള്ളുരുത്തി കളത്തിപറമ്പില്‍ വീട്ടില്‍ ചിന്നാപ്പി സനീഷ് എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ആണ്‍വേഷം ധരിച്ചു 13-കാരിയെ പീ‍ഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പള്ളുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി സി.ഐ. കെ.ജി.അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അറസ്‌ററ് ചെയ്തത്.
പുരുഷനെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുത്ത ശേഷം പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്നു പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അയല്‍വീട്ടില്‍ താമസിച്ചിരുന്ന യുവതി വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയതെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ വസ്ത്രം മാറുകയായിരുന്ന കുട്ടിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവതി, അത് കുട്ടിയെ കാണിച്ച് ഫേസ് ബുക്കിലും, മററ് സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി. വഴങ്ങാതിരുന്ന കുട്ടിയെ മര്‍ദിച്ച് വിവസ്ത്രയാക്കി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു. ഇതും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം കുട്ടിയെ കാണിച്ചിരുന്നു. പീഡനത്തിന് തുണികൊണ്ടുണ്ടാക്കിയ കൃത്രിമ ലൈംഗിക അവയവം ഉപയോഗിച്ചതായും പോലീസ് പറയുന്നു. യുവതി തന്നെ തയ്യാറാക്കിയ ഈ അവയവം പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി. കുട്ടിയെ പീഡിപ്പിച്ച വീഡിയോ ഉള്ള മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മാതാപിതാക്കള്‍ ബാഗ് പരിശോധിച്ചപ്പോള്‍ സനീഷ് എന്ന പേരില്‍ സിനി കുട്ടിക്കു നല്‍കിയ പ്രണയ ലേഖനങ്ങള്‍ കണ്ടെത്തി. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സിനി യുവതിയാണെന്നു കണ്ടെത്തി. തുടര്‍ന്നു പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയയായി.
പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വനിത പൊലീസ് ഓഫിസറുമാരായ എ.ടി. കര്‍മ്മലി, കെ.വി. ഗീത, എം.ആര്‍. ഷീബ, ആര്‍. ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.