തൃശൂർ കൂർക്കഞ്ചേരിയിൽ കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയക്കെട്ടുമായി എത്തിയ അക്ഷര എന്ന യുവതിക്ക് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായി. പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് തടഞ്ഞത്, ഉച്ചയ്ക്ക് ഒരു മണിമുതൽ കാത്തിരുന്നിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കി. പരിക്കുള്ള വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന നിയമം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു.
ഒടുവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലോടെ പ്രശ്നം പരിഹരിച്ചു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി മറ്റൊരു വിരലിൽ മഷി പുരട്ടി വൈകിട്ട് ആറോടെ വോട്ട് ചെയ്യാൻ അനുവദിച്ചു.











Leave a Reply