കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചവരില്‍ ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം ഉണ്ടെന്നു  യുവതിയുടെ  വെളിപ്പെടുത്തല്‍ .
കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള അയാളെ ഇനി കണ്ടാലും തിരിച്ചറിയുമെന്നു യുവതി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ലെന്നും യുവതി തുറന്നുപറയുന്നു. സംഭവത്തില്‍ മുഖ്യപ്രതി ഷൈന്‍ എന്നയാളാണ്.2016 ഡിസംബറില്‍ ആയിരുന്നു കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമുടമയും പറവൂര്‍ സ്വദേശിയായ ഷൈന്‍ യുവതിയെ ആദ്യം വിളിക്കുന്നത്. പാലാരിവട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ആകര്‍ഷകമായ ശമ്പളവും യുവതിക്ക് ഉടമ ഓഫര്‍ ചെയ്തു. തുടര്‍ന്ന്, സ്ഥാപനത്തിന് അവധി ദിവസമായ ഡിസംബര്‍ നാലിന് ഞായറാഴ്ച യുവതിയോട് എറണാകുളം പാലാരിവട്ടത്തിന് സമീപമുള്ള ആലിന്‍ചുവടിലെ ഫല്‍റ്റിലെത്താന്‍ ഷൈന്‍ ആവശ്യപ്പെട്ടു. ഷൈനിന്റെ ചതി മനസിലാകാതിരുന്ന യുവതി ഡിസംബര്‍ നാലിന് തന്നെ ആലിന്‍ചുവടിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. അവിടെ ആ സമയം കമ്പനിയുടമ ഷൈനും മറ്റൊരു സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. ഫ്ലാറ്റിലെത്തിയ ഉടന്‍ യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്‌സും ഷൈന്‍ ബലമായി പിടിച്ചുവാങ്ങി. പിന്നീട് ബലമായി പീഡിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി ഷൈന്‍ പലതവണ യുവതിയെ പീഡിപ്പിച്ചു. ഡിസംബര്‍ നാല് മുതല്‍ ജനുവരി 24 വരെ പതിമൂന്ന് പേര്‍ വീട്ടമ്മയെ മാറി മാറി പീഡിപ്പിച്ചു. റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് അറിയിച്ച് വരാപ്പുഴയിലെ ഒരു ഹോട്ടലിലും യുവതിയെ എത്തിച്ചു പലര്‍ക്കും കാഴ്ചവച്ചു. വരാപ്പുഴക്കാരനായ ഹോട്ടലുടമ അബ്ദുള്‍ സമദിനും യുവതിയെ കാഴ്ചവെച്ചു. ജനുവരി 24ന് വീട്ടില്‍ ഒറ്റയ്ക്കായ സമയത്താണ് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നത്.