അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാഡിയിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല. ഇവിടെ വച്ചാണ് തന്നെ യുവാവ് ലൈംഗികമായി ഉപയോഗിച്ചതെന്ന് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്കിയ പരാതിയില്‍ യുവതി പറയുന്നു
കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്. കരള്‍രോഗബാധിതനായ മണിയുടെ രോഗം മൂര്‍ച്ഛിച്ചതും ഈ പാഡിയില്‍ വച്ചാണ്.
Leave a Reply