അമേരിക്കയിൽ യുവാവിനെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. ലണ്ടനിലെ സൗത്ത് ഷീൽഡിസ് സ്വദേശിയായ കാത്തി ബ്രണ്ണൻ (26) എന്ന യുവതിക്കെതിരെയാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ജനുവരിയിലാണ് കാത്തി ബ്രണ്ണൻ എന്ന യുവതി  യുവാവിനെ പീഡിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM

ബലാത്സംഗക്കേസിൽ യുവതിക്കെതിരായ  വിചാരണ നാല് ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് പ്രോസിക്യൂട്ടർ അറിയിച്ചത്. വിചാരണയുടെ ഭാഗമായി ആദ്യദിനം യുവതിയുടെ പേര് സ്ഥിരീകരിക്കൽ മാത്രമാണ് കോടതിയിൽ നടന്നത്. കുറ്റം നിഷേധിക്കാനോ മറ്റോ ഉള്ള അനുമതി യുവതിക്ക് കോടതി നൽകിയില്ല.ആക്രമണത്തിനിരയായ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ കോടതി പുറത്ത് വിട്ടിട്ടില്ല. കാത്തി ബ്രണ്ണന് ജാമ്യമനുവദിച്ച കോടതി സെപ് തംബർ 25 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവതിയെ കാണാൻ നിരവധി ആളുകൾ കോടതി പരിസരത്ത് എത്തിയിരുന്നു.