പൂരം കഴിഞ്ഞു മടങ്ങുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പ് രാധാകൃഷ്ണന്റെ മകൻ രഘുവരൻ (21) ആണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി പത്തിനു പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ലക്കിടി കൂട്ടുപാതയിലുണ്ടായ സംഘർഷത്തിൽ യുവാവിനു തലയ്ക്കു പരുക്കേറ്റതായി പറയപ്പെടുന്നു.

രക്ഷയ്ക്കായി ഓടിയ യുവാവിനെ ഇന്നലെ രാവിലെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ നടന്നു പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ എത്തിയവരുമായാണു വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനുശേഷം രഘുവരനെ കാണാനില്ലെന്നു സുഹൃത്തുക്കൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണു സംസ്ഥാന പാതയോരത്തു ലക്കിടി കൂട്ടുപാതയ്ക്കു സമീപം വയലിൽ മരിച്ച നിലയിൽ കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി കൈമാറി. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മലബാർ സിമന്റ്സിലെ താൽക്കാലിക ജീവനക്കാരനാണു രഘുവരൻ. അമ്മ: വിമല. സഹോദരി: രഞ്ജിത. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.