ന്യൂ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അഖിലിനെ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വരുന്നുണ്ടെന്ന് വിവരം കിട്ടിയയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ പിടിയിലായ രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍ കുറ്റം സമ്മതിക്കുകയും അഖിലിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തിരുന്നു. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി.

അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. ശേഷം അഖില്‍ പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു. വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.