ബ്രിട്ടണില്‍ അതിശൈത്യം തുടരുമെന്ന് തന്നെയാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച്ചയും ഐസ് രൂപപ്പെടുമെന്നുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്. ഇന്നലെ രാത്രിയും പലയിടത്തും കനത്ത മഞ്ഞുവീഴ്ച്ചയായിരുന്നു. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെന്‍സണില്‍ മൈനസ് 10 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. കനത്ത ഗതാഗത തടസ്സമാണ് ഏതാനും ദിവസങ്ങളായി ഉള്ളത്. ഇത് തുടരും. ഉടന്‍ തന്നെ താപനിലയില്‍ വലിയ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിന്റെ വടക്കന്‍ മേഖലകളിലും സ്‌ക്കോട്ട്‌ലന്റിലും ആമ്പര്‍ മുന്നിറിയിപ്പാണ് ഉള്ളത്. വൈകീട്ട് ആറുമണിവരെയാണ് ഇത്. എന്നാല്‍ ലണ്ടന്‍, കിഴക്കന്‍ മിഡ്‌സ് ലാന്റ് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഈ മുന്നറിയിപ്പ് രാത്രി പത്തുമണിവരെയുണ്ട്. ആഴ്ച്ചയുടെ മധ്യത്തില്‍ ചില പ്രദേശങ്ങളില്‍ താപനില മൈനസ് 15 വരെ താഴാന്‍ സാധ്യതയുള്ളതായും അറിയുന്നു. തണുപ്പിന് കടുപ്പം കൂട്ടാനായി എമ്മ എന്നു പേരുള്ള കാറ്റും വീശാന്‍ സാധ്യതയുണ്ട്. ബീസ്റ്റ് ഓഫ് ദ ഈസ്റ്റുമായി എമ്മ കൂടിച്ചേരുന്നതോടെ തണുപ്പിന് കാഠിന്യം കൂടും.
അതിശൈത്യം കാരണം പലയിടത്തും ഗതാഗതം താറുമാറായി കിടക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടന്ന അപകടങ്ങളില്‍ ഇന്നലെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റെയില്‍വേ വിമാന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. പല ട്രെയിനുകളും യാത്ര മാറ്റിവെച്ചതായി അറിയിച്ചു. ഹീത്രു വിമാന താവളത്തില്‍ പല സര്‍വീസുകളും മുടങ്ങി കിടക്കുകയാണ്. ഇന്നലെ നിരവധി ഐറിഷ് വിമാനങ്ങള്‍ യാത്ര റദ്ദാക്കിയിരുന്നു. 1350 മുതല്‍ ഏകദേശം 1850 വരെയുള്ള കാലഘട്ടത്തിലാണ് ബ്രിട്ടനില്‍ ഏറ്റവും വലിയ ശൈത്യം നിലനിന്നിരുന്നു. ‘ലിറ്റില്‍ ഐസ്-എയ്ജ്’ (little ice-age) എന്നറിയപ്പെട്ടിരുന്ന ഈ കാലഘട്ടത്തില്‍ ആര്‍ട്ടിക്കിലെ തണുപ്പിനും മഞ്ഞ് വീഴ്ച്ചയ്ക്കും സമാനമായ കാലസ്ഥയായിരുന്നു നിലനിന്നിരുന്നത്. തംമസ് നദിയെ മാസങ്ങളോളം തണുത്തറഞ്ഞ അവസ്ഥയിലാക്കിയ അതിശൈത്യമായിരുന്നു അത്.
1683-84 കാലഘട്ടത്തില്‍ അതിശൈത്യ കാലഘട്ടത്തെ അറിയപ്പെട്ടിരുന്നത് ഗ്രേറ്റ് ഫ്രോസ്റ്റ് എന്നാണ്. ഏതാണ്ട് 11 ഇഞ്ചോളം കനത്തില്‍ തമംസ് നദി മഞ്ഞുമൂടപ്പെട്ടു. നദി മഞ്ഞുമൂടപ്പെട്ടതോടെ അതിനു സമീപത്തായി ഫെ്സ്റ്റിവല്‍ നടത്തപ്പെട്ടിരുന്നു. ഐസ് സ്‌കേറ്റിംഗ്, ഗ്യാബിളിംഗ് ഉള്‍പ്പെടെയുള്ള വിനോദ പരിപാടികള്‍ അന്ന് സംഘടിപ്പിക്കപ്പെട്ടു. 1739-40 കാലഘട്ടത്തിലാണ് മറ്റൊരു അതിശൈത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. താപനില മൈനസ് 9 കുറഞ്ഞ അവസ്ഥയായിരുന്നു അന്ന്. മോഡേണ്‍ കാലഘട്ടത്തില്‍ 1963ലാണ് അവസാനമായി തംമസ് നദി മഞ്ഞ് മൂടപ്പെട്ടത്. അന്നത്തെ കാലവസ്ഥ മാറ്റം ബിഗ് ഫ്രീസ് എന്നാണ് പിന്നീട് അറിയപ്പെട്ടത്. 1963 നു ശേഷം മറ്റൊരു അതി ശൈത്യകാലം ബ്രിട്ടനെ വലച്ചത് 1978-79 സമയത്താണ്. വലിയ കാലവസ്ഥ മാറ്റങ്ങളും അതിശൈത്യവും ചരിത്രത്തില്‍ ബ്രിട്ടന്‍ മറികടന്നിട്ടുണ്ട്.
Leave a Reply