യുകെയിലും അയർലണ്ടിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എൽഡിഎഫ് യുകെ & അയർലൻഡ് കമ്മിറ്റി നിലവിൽവന്നു

യുകെയിലും അയർലണ്ടിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എൽഡിഎഫ് യുകെ & അയർലൻഡ് കമ്മിറ്റി നിലവിൽവന്നു
January 29 07:16 2021 Print This Article

കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് തുടർഭരണം ഉറപ്പാക്കാൻ യുകെയിലും അയർലണ്ടിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എൽഡിഎഫ് യുകെ & അയർലൻഡ് കമ്മിറ്റി നിലവിൽവന്നു. ഇടതുമുന്നണി പ്രവർത്തകരുടെ കൺവെൻഷനിൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ശ്രീ.രാജേഷ് കൃഷ്ണ കൺവീനറായുള്ള കമ്മിറ്റിയിൽ , ശ്രീ.മാനുവൽ മാത്യു, ശ്രി.മുരളി വെട്ടത്ത് എന്നിവർ ജോയിൻറ് കൺവീനർമാരാകും , സർവ്വശ്രീ ടോമിച്ചൻ കൊഴുവനാലിൽ , ഷൈമോൻ തോട്ടുങ്ങൽ , സുജു ജോസഫ് , ലിയോസ് പോൾ , എബ്രഹാം കുര്യൻ , ബിനോജ്‌ ജോൺ , ബിനു മുപ്രാപ്പള്ളി , ഷിനിത്ത് എ.കെ , വർഗ്ഗീസ് ജോയ് , ജയപ്രകാശ് മറയൂർ , ശ്രീമതി. സ്വപ്‌ന പ്രവീൺ ,ദിനേശ് ശ്രീധരൻ , രഞ്ജിഷ് ശശിധരൻ , ജിജോ അരയത്ത് , ബിജു ഗോപിനാഥ് , ആഷിഖ് മുഹമ്മദ് നാസർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

ശ്രീ.ഹർസെവ് ബെയ്‌ൻസ്‌ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും സി.എ ജോസഫ് , രാജേഷ് ചെറിയാൻ , ജാനേഷ് സി.എൻ , വിനോദ് കുമാർ, ശ്രീകുമാർ എന്നിവർ രക്ഷാധികാരികളുമാണ്.

ജനുവരി 24 നു ചേർന്ന കമ്മിറ്റിയുടെ ആദ്യ യോഗം വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സബ്-കമ്മിറ്റികൾ രൂപീകരിച്ചു . പ്രമുഖ നേതാക്കളെയും മന്ത്രിമാരെയും യുകെയിലെ പ്രവാസി സമൂഹത്തെയും ഉൾപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ആശയസംവാദത്തിനു വേദി ഒരുക്കും. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാകാനും പ്രവാസികളിൽ ആശയങ്ങൾ സ്വീകരിച്ചു ജനകീയ മാനിഫെസ്റ്റോ രൂപം നൽകാനുള്ള പ്രവർത്തനങ്ങൾക്കും കമ്മിറ്റി നേത്രത്വം നൽകും. പ്രവാസി സമൂഹത്തിന് വിവിധ മേഖലകളിലുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ഘടകകഷികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles