ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് മാസം പത്താം തീയതി ആറ് മണിക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും .

നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും , കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. ജാക്കി ജെഫ്‌റി , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട് , റെവ. ഫാ ജോസ് അഞ്ചാനിക്കൽ , റെവ, ഡോ ടോം ഓലിക്കരോട്ട് , റെവ. ഡോ . സി സ്റ്റെർ ജീൻ മാത്യു എസ് എച്ച് , ഡോ ജോസി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിക്കും .

റാംസ്‌ ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ നേതൃ നിരയിൽ പ്രവർത്തിക്കുന്ന എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ പേരുകൾ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു .
https://docs.google.com/forms/d/1Zwx-w6CaKMCZWkMAqqTrcQiXs059SefJnJ4YYwkONSY/edit