ഷിബു മാത്യൂ.
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒമ്പത് ശനിയാഴ്ച്ച ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. അന്നേ ദിവസം രാവിലെ പത്ത് മണിക്ക് ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ കലാവിരുന്ന് ഉദ്ഘാടനം ചെയ്യും. കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷമുള്ള ആദ്യ കൂട്ടായ്മയാണ് ഒക്ടോബര്‍ ഒമ്പതിന് ലീഡ്‌സില്‍ നടക്കുക. കോവിഡ് കാലത്ത് പുതുതായി നിരവധി മലയാളി കുടുംബങ്ങള്‍ ലീഡ്‌സിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കൂട്ടായ്മയടെ ഒരാഘോഷമാണ് ഈ കലാവിരുന്ന്. കലാസാംസ്‌കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉള്‍പ്പെടെ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന നിരവധിയായ പരിപാടികളാണ് കലാവിരുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയ്ച്ചു.
ലിമയുടെ കലാവിരുന്നില്‍, ലിമയുടെ പ്രസിഡന്റും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് മുന്‍ പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്യുന്ന ‘അമ്മയ്‌ക്കൊരു താരാട്ട് ‘ എന്ന നാടകം അരങ്ങേറും. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ലീഡ്‌സ് മലയാളി അസ്സോസിയേഷനിലെ കലാകാരന്മാര്‍ തന്നെയാണ് നാടകത്തില്‍ വേഷമിടുന്നത്. മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിച്ചവരും ഈ നാടകത്തില്‍ അണിനിരക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ലീഡ്‌സില്‍ പുതുതായി എത്തിയ കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്നതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന മഹത്തായ കര്‍മ്മം കൂടി അന്ന് നടക്കും. കൂടാതെ അത്തപ്പൂക്കള മത്സരമുള്‍പ്പെടെ നടന്ന മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനം ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് റെസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ് വിജയികള്‍ക്ക് സമ്മാനിക്കും.
ലീഡ്‌സിലുള്ള എല്ലാ മലായാളികളെയും ലിമ സ്വാഗതം ചെയ്യുകയാണ്. വൈകുന്നേരം അഞ്ച് മണി വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
Leave a Reply