ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് വാര്‍ഷിക ധ്യാനം നാളെ വെള്ളിയാഴ്ച ആരംഭിക്കും. ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന വാര്‍ഷിക ധ്യാനം റവ. ഫാ.
ടോം ഓലിക്കരോട്ട് (തലശ്ശേരി അതിരൂപത) നയിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുക്കും. ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് രാത്രി ഒമ്പത് മണിക്ക് അവസാനിക്കും. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്തു മണിക്കാരംഭിച്ച് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. ധ്യാനത്തിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ച ഉച്ചവരെയും കുമ്പസാരിക്കുന്നതിനുള്ള അവസരം
ഉണ്ടായിരിക്കും. ധ്യാനം നടക്കുന്ന സമയങ്ങളില്‍ കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ടീമിന്റെ ധ്യാനവും പ്രത്യേക ശുശ്രൂഷകളും നടക്കും. ധ്യാനം നടക്കുന്ന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. വലിയ നോമ്പുകാലത്ത് നടക്കുന്ന ധ്യാനത്തിലും ശുശ്രൂഷകളിലും പങ്കെടുത്ത് ആത്മീയമായി വളരാനും അനുഗ്രഹം പ്രാപിക്കാനും എല്ലാ കുടുംബങ്ങളേയും പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അറിയ്ച്ചു.
Leave a Reply