ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച വിന്‍ സ്റ്റാനലി കോളേജില്‍ വെച്ച് നടന്നു. കൃത്യം മൂന്ന് മണിയോടെ ആരംഭിച്ച പരിപാടിയില്‍ നിരവധി കുരുന്നു പ്രതിഭകള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ലെസ്‌റ്റെര്‍ കേരള കമ്മ്യൂണിറ്റി അംഗങ്ങള്‍ അവ തരിപ്പിച്ച പരിപാടികള്‍ ചടങ്ങിനു മോടി കൂട്ടി. പിന്നീട് നടന്ന പൊതു സമ്മേളനം ലെസ്റ്റര്‍ കേരള കമ്മ്യുനിറ്റി പ്രസിഡന്റ് സോണി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടി. യുകെ ഓര്‍ത്തഡോക്‌സ് ഭദ്രാസന സെക്രട്ടറി ഫാ. വര്‍ഗീസ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു.
1

ഇന്ന് ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്ന സന്ദേശം നാം ഉള്‍ക്കൊള്ളണം എന്നും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകാജീവിതത്തില്‍ പകര്‍ത്തണം എന്നും അദ്ദേഹം പറഞ്ഞു. പിന്നിട് റോയ് കാഞ്ഞിരത്താനം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു പരിപാടി എല്‍ കെ സി ട്രഷറര്‍ ഷിബു പാപ്പന്‍ നന്ദി പറഞ്ഞു. ലെസറ്റ്‌ര്‍ കേരള കമ്മ്യൂണിറ്റി കലോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് പ്രത്യേക പാരിതോഷികം  വിതരണം ചെയ്തു.

3

വിവിധ കലാപരിപാടികളില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയിലെ കുരുന്നുകള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ ഏറെ രസകരം ആയിരുന്നു പിന്നിട് എത്തിയ സാന്തയുടെ പ്രകടനം ശ്രദ്ധേയം ആയി. ക്രിസ്തുമസിന്റെ സന്ദേശം ഉള്‍ക്കൊണ്ട് കൊണ്ട് അവതരിപ്പിച്ച സ്‌കിറ്റ് നാറ്റിവിറ്റി പ്ലേ പുതുമ പുലര്‍ത്തി. മാജിഷ്യന്‍ റോയ് കുട്ടനാട് അവതരിപ്പിച്ച മാജിക് പ്രകടനത്തോടെ പരിപാടികള്‍ അവസാനിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളോടും ഉള്ള നന്ദി അറിയിക്കുന്നതായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി കമ്മറ്റി അറിയിച്ചു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4

ചിത്രങ്ങള്‍ കാണാം