ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.

തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന വിൻസെൻഷ്യൽ കോൺഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയിൽ മണിപ്പൂർ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.

വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത്‌ , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി നടത്തപ്പെടുന്ന ഗ്രാൻഡ് മിഷൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കൽ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.

ഏഴാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായി, ബോബി അച്ചൻ സ്റ്റീവനേജിൽ വെച്ച് പ്രത്യേക ധ്യാന ശുശ്രുഷക്ക് അവസരം ഒരുക്കുുന്നുമുണ്ട്.

St. Martin’s De Pores Church, 366 Leagrave, High Street, LU4 0NG
March 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM
Luton Contact Numbers- 07886330371,07888754583

Curry Village Hall , 551 Lonsdale Road, SG1 5DZ
March 24th Sunday Morning 10:00 onwards
St. Hilda Roman Catholic Church, Stevenage, SG2 9SQ
March 24th Sunday 13:30-19:00 PM along with Palm Sunday Holy Services.
Stevenage Contact Numbers- 07463667328, 07710176363