ലണ്ടൻ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള പരി. യാക്കോബായ സുറിയാനി സഭയുടെ യു.കെ.ഭദ്രാസനം ഈ വലിയനോമ്പിൽ ഫെബ്രുവരി 19 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30 ന് നോമ്പ്കാല കൺവൻഷൻ ഓൺലൈനായി (സൂമിൽ) ക്രമീകരിച്ചിരിയ്ക്കുന്നു. പ്രത്യേകിച്ച് ഈ കോവിഡ് മഹാമാരിയെ അതിജീവിയ്ക്കാനും ലോകരക്ഷിതാവായ യേശു ക്രിസ്തു നോറ്റതായ നാൽപത് നോമ്പും അതിനെ തുടർന്നുള്ള പീഡാടാനുഭവത്തിലും എല്ലാ ക്രൈസ്തവ മക്കൾക്കും ഉപവാസത്താലും പ്രാർത്ഥനായാലും ദൈവത്തോട് കൂടുതൽ അടുത്ത് ചെന്ന് അനുഗ്രഹം പ്രാപിപ്പാൻ ഈ നോമ്പ് കാല കൺവൻഷൻ സഹായമായി തീരും. ഇഥംപ്രദമായി നടത്തപ്പെടുന്ന ഈ നോമ്പ്കാല കൺവൻഷൻ യാക്കോബായ സഭയുടെ യു.കെ.ഭദ്രാസനാധിപൻ അഭി. ഡോ. മോർ അന്തീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ്ത വഹിയ്ക്കുകയും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അധിപൻ മോർ ജോസഫ് ശ്രാമ്പിയ്ക്കൽ പിതാവ് ഉത്ഘാടനവും ചെയ്യുമ്പോൾ സഭയിലെ മറ്റ് മേലദ്ധ്യക്ഷന്മാരും വിശിഷ്ട വൈദീക ശ്രേഷ്ഠരും വചന പ്രഘോഷണം നടത്തുന്നതായിരിയ്ക്കും. എല്ലാവരുടേയും പ്രാർത്ഥനാ സഹായും അഭ്യർത്ഥിച്ചുകൊണ്ട് ഏവരേയും കർതൃനാമത്തിൽ ഈ കൺവൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ