സണ്ടർലൻഡ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവർത്തനത്തിൽ നിന്നും മാറി നിന്ന സണ്ടർലൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും പ്രവർത്തന മണ്ഡലത്തിലേക്ക് വരുന്നു . ഞായറാഴ്ച കൂടിയ ആലോചന യോഗത്തിൽ വരും നാളുകളിൽ ചെയ്യേണ്ട കർമ്മ പദ്ധതികളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു . ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും വരുംദിവസ്സങ്ങളിൽ സംഘടിപ്പിക്കും . പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കുറെ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സ്നേഹകൂട്ടായ്മായി മാറി. കമ്മ്യുണിറ്റിയുടെ ക്രിസ്മസ് ന്യൂഇയർ സംഗമം ജനുവരി 2 , ഞായറാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ വൈവിധ്യമാർന്ന സാംസകാരിക പരിപാടികളോടെ നടക്കുന്നതായിരിക്കും