ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് ചടങ്ങുകൾ നടന്നത്. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാന മോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കി​ട​യി​ൽ ല​ത്തീ​ൻ, ​ഗ്രീ​ക്ക് ഭാ​ഷ​ക​ളി​ലെ സു​വി​ശേ​ഷ ​പാ​രാ​യ​ണ​ത്തി​ന് ശേ​ഷ​മാ​യി​രുന്നു പാ​ലി​യ​വും മോ​തി​ര​വും മാർപാപ്പ സ്വീ​ക​രിച്ചത്.

വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള മെ​ത്രാ​ൻ, വൈ​ദി​ക​ൻ, ഡീ​ക്ക​ൻ തുടങ്ങി വ്യ​ത്യ​സ്ത പ​ദ​വി​ക​ളി​ലു​ള്ള മൂ​ന്ന് ക​ർ​ദി​നാ​ൾ​മാ​രാ​ണ് ഈ ​ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചത്. ഡീ​ക്ക​ൻ ക​ർ​ദി​നാ​ളാണ് മാ​ർ​പാ​പ്പ​യെ പാ​ലി​യം അ​ണി​യി​ച്ചത്. തു​ട​ർ​ന്ന് മാർപാ​പ്പാ​യു​ടെ മേ​ൽ ക​ർ​ത്താ​വി​ന്‍റെ സാ​ന്നി​ധ്യ​വും സ​ഹാ​യ​വും ഉ​ണ്ടാ​കു​വാ​നാ​യി വൈ​ദി​ക ക​ർ​ദി​നാ​ൾ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ചൊ​ല്ലു​ക​യും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹത്തിനായി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു. തുടർന്നായിരുന്നു മെ​ത്രാ​ൻ ക​ർ​ദി​നാ​ളിൽ നിന്ന് മാ​ർ​പാ​പ്പ മോ​തി​രം സ്വീ​ക​രി​ച്ചത്.

മോ​തി​ര​വും പാ​ലി​യ​വും സ്വീ​ക​രി​ച്ച​ ലിയോ പതിനാലാമൻ വിശ്വാസികളെ ആ​ശീ​ർ​വ​ദി​ച്ചു. തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ മുഴുവൻ വിശ്വാസികളെയും പ്രതിധാനം ചെയ്ത് വി​വി​ധ രാജ്യങ്ങ​ളി​ൽ ​നി​ന്നു​ള്ള 12 പേ​ർ മാ​ർ​പാ​പ്പ​യോ​ടു​ള്ള വി​ധേ​യ​ത്വം പ്ര​തീ​കാ​ത്മ​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ശേ​ഷം മാ​ർ​പാ​പ്പ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കു​ക​യും വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​രു​ക​യും ചെ​യ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ മിടുക്ക് കൊണ്ടല്ല മാർപാപ്പ ആയതെന്ന് സ്ഥാനാരോഹണ ചടങ്ങിനിടെ പാപ്പ പറഞ്ഞു. ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവും പ്രധാനമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

രാജ്യസഭാ ഉപാധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും വത്തിക്കാനിലെത്തിയിരുന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി വാ​​​​ൻ​​​​സും സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യും പ​​​​ങ്കെ​​​​ടു​​​​ത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽ നിന്നും കർമ മണ്ഡലമായിരുന്ന പെറുവിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.