ടോം ജോസ് തടിയംപാട്

പയ്യന്നൂർ തെക്കെ ബസാറിൽ താമസിക്കുന്ന ശ്രീ പ്രദീഷ് ആനിത്തോട്ടത്തിലിന് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ട സാഹചര്യമാണ് . രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന പ്രദീഷിന്റെ കുടുംബം ഇപ്പൊൾ നല്ലവരായ നാട്ടുകാരുടെ സഹായത്തിലാണ് ആഴ്ചയിൽ രണ്ടു തവണ ഡയലിസ് നടത്തി വരുന്നത്.

ശസ്ത്രക്രിയയ്ക്ക് ഏകദേശം 15 ലക്ഷം രൂപ ചിലവുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദീഷിനു വൃക്ക നൽകാൻ സഹോദരൻ തയ്യാറാണ് എന്നാൽ ഈ വലിയ ചികിത്സ ചിലവ് വഹിക്കാൻ വാടകവീട്ടിൽ കിടക്കുന്ന ഈ കുടുംബത്തിന് കഴിയുന്നില്ല നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ഈ ഈസ്റ്റർ കാലത്തു ഈ കുടുബത്തിനു നൽകണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അഭ്യർത്ഥിക്കുന്നു .

പ്രദീഷിന്റെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് പ്രദീഷിന്റെ കുടുംബ സുഹൃത്തായ യു കെ യിലെ കേറ്ററിങ്ങിൽ താമസിക്കുന്ന മനോജ് മാത്യുവാണ് നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ നല്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,25 00000 (ഒരുകോടി ഇരുപത്തിഅഞ്ചു ലക്ഷം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

.