ടോം ജോസ് തടിയംപാട്

തിങ്കളാഴ്ച വൈകുന്നേരം ലിവർപൂൾ അക്ഷയ ഹോട്ടലിൽ നടന്ന കാരശേരി മാഷിനോട് സംസാരിക്കാം എന്നപരിപാടി അതി ഗംഭീരമായി, പങ്കെടുത്ത ആളുകൾ മാഷിലെ ജ്ഞാനമണ്ഡലത്തെ കൂടുതൽ പ്രൊജലമാക്കുന്ന വൈവിധ്യമാർന്ന ചോദ്യങ്ങൾ ഉന്നയിച്ചതോടെ മാഷിന്റെ വാക്‌ധോരണിയിലൂടെ അറിവിന്റെ നിർഗമനമാണ് പുറത്തേക്കു വന്നത് .

പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം ഒരു പുതിയ അനുഭവമായി മാറി .42 വർഷം മുൻപ് കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകൻ ആയിരുന്നപ്പോൾ പ്രസിദ്ധീകരിച്ച മാഗസിൻ കൊണ്ടാണ് ആ കോളേജിലെ പൂർവ വിദ്യാർത്ഥി ആന്റോ ജോസ് എത്തിയത് മാഗസിനിൽ മാഷിന്റെ യുവാവായ ഫോട്ടോയും ലേഖനങ്ങളും കണ്ടത് വലിയ സന്തോഷമായി എന്ന് മാഷ് പറഞ്ഞു . മാഷിന്റെ പുസ്തകങ്ങൾ കൊണ്ടുവന്നവർ അതിൽ മാഷിനെ കൊണ്ട് ഒപ്പിടിപ്പിച്ചു കൂടാതെ എല്ലാവരും മാഷിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു .സണ്ണി മണ്ണാറത്തു ,ലാലു തോമസ് എന്നിവർ മാഷിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു വേൾഡ് മലയാളി അസോസിയേഷൻ നോർത്ത് വെസ്റ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് ബൊക്ക നൽകി ആദരിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിദ്ധീകരിച്ച സോവനീയർ പ്രസിഡണ്ട് ജോയ് അഗസ്തി മാഷിന് സമ്മാനിച്ചു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്‌ക്കു വേണ്ടി സാബു ഫിലിപ്പ് ഉപഹാരം സമ്മാനിച്ചു . നോട്ടിംഗം മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു .

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി 9 .30 വരെ നീണ്ടു നിന്നും പരിപാടിക്ക് തമ്പി ജോസ് സ്വാഗതം ആശംസിച്ചു ടോം ജോസ് തടിയംപാട് അധ്യക്ഷനായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോയ് അഗസ്തി ,വിറാൾ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് , ആന്റോ ജോസ് ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .യോഗത്തിനു എൽദോസ് സണ്ണി നന്ദി പറഞ്ഞു.ലിവർപൂൾ പബ്ലിക് ഫോറമാണ് പരിപാടികൾ സംഘടിപ്പിച്ചത് .