നടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടേതെന്നു സംശയിക്കുന്ന കത്ത് പുറത്ത് . നടന്‍ ദിലീപിന് എഴുതിയ കത്താണിത് .

ഒപ്പമുള്ള അ‍ഞ്ചുപേരെ രക്ഷിക്കണമെന്ന് സുനി കത്തിൽ പറയുന്നു. വാഗ്ദാനം ചെയ്ത പണം നല്‍കണം. പിടിയിലായശേഷം ദിലീപ് തിരിഞ്ഞു നോക്കിയില്ലെന്നും കത്തിൽ സുനി പറയുന്നു.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തിയതായി നടന്‍ ദിലീപ് വെളിപ്പെടുത്തി‍. ദിലീപും നാദിര്‍ഷയും പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷ·ണം തുടങ്ങി. പള്‍സര്‍ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞ് ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണം പൊലീസിനു കൈമാറി.

letter1

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതി നല്‍കിയ കാര്യം നടന്‍ ദിലീപ് സ്ഥിരീകരിച്ചു. വിഷ്ണു എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. സത്യം പുറത്തുവരാന്‍ താന്‍ മുന്‍പന്തിയിലുണ്ടാവുമെന്നും സിനിമാ മേഖലയിലെ എല്ലാവര്‍ക്കുമായാണ് തന്റെ പോരാട്ടമെന്നും ദിലീപ് പറ‍ഞ്ഞു

letter2

ജയിലിൽ വച്ച് താൻ മനസിലാക്കിയ കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ചാലക്കുടിക്കാരൻ ജിൻസൺ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകേണ്ടിവരുമെന്നും പൊലീസ് അറിയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പൾസർ സുനിയും താനും കാക്കനാട് ജയിലിൽ ഒരേ സെല്ലിലായിരുന്നു എന്നും ജിൻസൺ പറ‍ഞ്ഞു. ഇക്കഴിഞ്ഞ 12നാണ് ജിൻസൺ പുറത്തിറങ്ങിയത്