അങ്കമാലി ഡയറീസിലെ ലിച്ചിയിലൂടെ, പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന നായികയാണ് അന്ന രേഷ്മ രാജന്‍. സിനിമ വിജയിച്ചതോടെ അന്ന പതുക്കെ പ്രേക്ഷകര്‍ക്ക് ലിച്ചിയായി. അവസാനം ലാല്‍ജോസ് മോഹന്‍ലാല്‍ ടീം ഒരുമിച്ച വെളിപ്പാടിന്‍റെ പുസ്തകം എന്ന സിനിമയിലും അന്നയായിരുന്നു നായിക. സിനിമയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട് അന്ന. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊന്നില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അന്ന.

ഒരു ചാനല്‍ പരിപാടിക്കിടെ ശമാണ് അന്നയ്ക്ക് പാരയായി മാറിയിരിക്കുന്നത്. ഇതെതുടര്‍ന്ന് അന്നയുടെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ രോഷം തീര്‍ക്കുകയാണ്. ഇതിന് വിശദീകരണവുമായിട്ടാണ് അവസാനം അന്ന തന്നെ രംഗത്ത് എത്തിയത്. ഫെയ്‌സ്ബുക്ക് ലൈവിനിടെ കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാവണമെന്ന്?. ഞാന്‍ പറഞ്ഞു ദുല്‍ഖര്‍ നായകനാവട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. ഇനി മമ്മൂട്ടിയാണ് നായകനെങ്കില്‍ ദുല്‍ഖര്‍ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. അതൊരു തമാശ മാത്രമായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനായിരുന്നില്ലെന്നും അന്ന ലൈവില്‍ പറഞ്ഞു.

എന്നാല്‍ ആളുകള്‍ അത് തെറ്റായി വ്യാഖ്യാനിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവം വളച്ചെടിക്കുകയും ചെയ്തുവെന്നും അന്ന പറഞ്ഞു. തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമിക്കണം, ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും അന്ന തന്റെ ലൈവിനിടെ പറഞ്ഞു.