വിശന്നാൽ കണ്ണ് കാണില്ല എന്ന് പറയുന്നത് എത്രയോ ശരിയെന്ന് കുട്ടികൊമ്പനും അപകടകാരിയായ മുതലയും തമ്മിൽ നടക്കുന്ന ഒരു ജീവൻ മരണപോരാട്ടത്തിന്റെ വീഡിയോ കണ്ടാൽ മനസ്സിലാകും. സംഭവം നടക്കുന്നത് ഈ കഴിഞ്ഞ പത്താം തിയതിയാണ്. ആഫ്രിക്കയിലെ മലാവിയിലുള്ള ലീവോണ്ടേ നാഷണൽ സഫാരി പാർക്കിൽ ആണ് സംഭവം ഉണ്ടായത്. വെള്ളം കുടിക്കാനായി നീങ്ങുന്ന ആനക്കൂട്ടം. കൂടെയുള്ള എല്ലാവരെയും പിന്നിലാക്കി കുട്ടിക്കൊമ്പൻ മുമ്പിൽ എത്തി വെള്ളം കുടിക്കാൻ ആരംഭിച്ചതും, ഭയം അൽപം പോലും തീണ്ടിയിട്ടില്ലാത്ത കില്ലർ മുതലയുടെ ചാട്ടവും ഒന്നിച്ചായിരുന്നു.
ചാട്ടത്തിൽ കുട്ടിക്കൊമ്പന്റെ തുമ്പിക്കയ്യിൽ കടിച്ചു തൂങ്ങിയ മുതല, കാര്യമായ ഒരു ഡിന്നർ കഴിച്ചേ മടങ്ങു എന്ന തീരുമാനത്തിൽ ആയി എന്നപോലെ കുട്ടിക്കൊമ്പനെ വീഴ്ത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു.. കുടഞ്ഞെറിയാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ ശ്രമവും പരാജയപ്പെടുന്നു.. ആദ്യം ഒന്ന് ഭയന്നോടിയ ആനക്കൂട്ടം.. അപകടം മനസിലാക്കിയ ആനക്കൂട്ടത്തിന്റെ പ്രത്യാക്രമണം… ചവിട്ടി പപ്പടം ആക്കും എന്ന് തിരിച്ചറിഞ്ഞ മുതല ഇന്നത്തെ ഡിന്നർ വേണ്ട തടി രക്ഷിക്കാം എന്ന തീരുമാനത്തിൽ ഇരയെ ഉപേക്ഷിക്കുന്നു… മലാവി സ്വദേശിയും യുകെയിൽ താമസക്കാരനുമായ അലക്സാണ്ടർ അമുളി എന്ന ബയോ മെഡിക്കൽ ശാസ്ത്രജ്ഞൻ പകർത്തിയ വീഡിയോ…
Leave a Reply