പ്രളയത്തിൽ അകപ്പെട്ട് മരണത്തെ നേരിട്ട് കണ്ടാ മണിക്കൂറുകൾ. പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിൽ. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ചെറിയ ടെറസിൽ കയറേണ്ടി വരും. കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നടൻ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവിൽ രക്ഷകനെത്തേടി നടൻ സലിംകുമാറെത്തി. ‘നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും…’ സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാർ പറഞ്ഞു. സലിംകുമാറും കുടുംബവും അയൽക്കാരും ഉൾപ്പെടെ 32 പേരെയാണു മാലിപ്പുറം സ്വദേശി കൈതവളപ്പിൽ സുനിലിന്റെ നേതൃത്വത്തിൽ സലിംകുമാറിന്റെ വീട്ടിൽനിന്നു രണ്ടു ഫൈബർ വള്ളങ്ങളിൽ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയൽക്കാർ എത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനിൽ രണ്ടു ഫൈബർ ബോട്ടുകളുമായി പറവൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കോസ്റ്റ് ഗാർഡിലെ താൽക്കാലിക ജീവനക്കാരായ പുളിക്കൽ രാജീവ്, കളത്തിൽ സുരേഷ്, മേപ്പറമ്പിൽ മഹേന്ദ്രൻ, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവിൽ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു യാത്ര. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി.