ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കേൾക്കൂ: ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയിൽനിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസ്. ഏഴു യാത്രക്കാരേ ബസിലുള്ളു. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയിൽനിന്നു ദമ്പതികൾ‌ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.

കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂർച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവർ. ടാക്സിക്കൂലി നൽകാനില്ലാത്തതിനാൽ ബസിൽ കയറിയതാണ്. അൽപംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതൽ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേർന്നു പ്രഥമശുശൂഷ നൽകി. ഡ്രൈവർ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറോളം അത്യാഹിതവിഭാഗത്തിൽ ചെലവഴിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരിൽ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നൽകി. ബസിന്റെ നമ്പരും കൂടുതൽ വിവരങ്ങളും കൃത്യമായി ലഭിക്കാത്തതിനാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരു വിവരങ്ങൾ ലഭ്യമായില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പഴ്സനേൽ സെക്രട്ടറിയും യാത്രക്കാരനുമായിരുന്ന എ.ആർ.സുരേന്ദ്രൻ പറയുന്നു.