2018 മാര്‍ച്ച് 14 രാവിലെ 7.30 വിദേശവനിത ലിഗയെ പോത്തന്‍കോട്ടെ ആയുര്‍വ്വേദ ആശുപത്രിയില്‍ നിന്നും കാണാതായി.ബന്ധുക്കള്‍ ആദ്യം അന്വേഷണം നടത്തുന്നു. കാണാനില്ലെന്ന പരാതി കോവളം പൊലീസ് സ്റ്റേഷനിവും പോത്തന്‍കോട് പൊലീസിനും ലഭിച്ചത് അന്ന് വൈകുന്നേരം മാത്രം.

കേരളത്തെ കുറിച്ച് പോലും അറിവില്ലാത്ത ബന്ധുക്കളാണ് ആദ്യം അന്വേഷണം നടത്തിയത്. അതിന് അവര്‍ക്ക് പരിമിതി ഉണ്ടാവുകയും ചെയ്യും. ഒരു പകല്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് പൊലീസ് വിവരം അറിയുന്നത്. വിലപ്പെട്ട സമയം നഷ്യമാക്കിയത് ആരാണ്..? സമയം പൊലീസ് നഷ്ടമാക്കി എന്ന് പറയാന്‍ ആകുമോ..? ആ പകല്‍ കൊണ്ട് ലിഗ എത്തേണ്ടിടത്ത് എത്തിക്കാണും. അതിനേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമുണ്ട്, ഒരു സ്ഥാപനത്തില്‍ താമസിക്കുന്ന ഒരു വിദേശവനിതയെ കാണാതായാല്‍ ആ സ്ഥാപനത്തിന്റെ ആളുകള്‍ പൊലീസിനെ വിവരം അറിയിക്കണം, എന്നാല്‍ അതുണ്ടായില്ല. അവിടെ ആ സ്ഥാപനത്തിന് സംഭവിച്ച ഗുരുതരമായ പിശകിനം നമുക്ക് കണ്ടില്ലെന്ന് നടിച്ച പോകാനാകുമോ,,?

സത്യത്തില്‍ കാണാനില്ലെന്ന വിവരം യഥാസമയം അറിയിക്കാത്തതല്ലേ പ്രധാനവീഴ്ച. ?

ആ സ്ഥാപനം മറ്റൊരു വീഴ്ച കൂടി വരുത്തിയിരുന്നു, ഒരു വിദേശി താമസിക്കാനെത്തിയാല്‍ സി ഫോം വഴി വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഇവിടെ ആ സ്ഥാപനം അതും ചെയ്തിട്ടില്ല.

 പോലീസിന് വീഴ്ച പറ്റിയോ ..?

പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കാണാനില്ലെന്ന വയര്‍ലെസ് സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും നല്‍കി. ക്രൈംകാര്‍ഡും എല്ലാ സ്റ്റേഷനിലും അയച്ചു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെട്ട സംഘം, കോവളം ബീച്ചിലും പരിസരത്തും അന്ന് തന്നെ പരിശോധന നടത്തി. പുലര്‍ച്ചെ രണ്ട് മണി വരെയാണ് അന്ന് പരിശോധന നടന്നത്.

കോവളം പൊലീസും ടുറിസം പൊലീസും സഹായിക്കാന്‍ ഉണ്ടായിരുന്നു. കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത് മാര്‍ച്ച് 15 ന്. നമ്മുടെ മാധ്യമങ്ങള്‍ കാണാനില്ല എന്ന തലക്കെട്ടില്‍ ലോക്കല്‍ പേജില്‍ ഒറ്റക്കോളത്തില്‍ അപ്രധാനമായി ഈ വാര്‍ത്ത നല്‍കി.

റുറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ അവര്‍ മുമ്പ് താമസിച്ചിരുന്ന അമൃതപുരിയിലും വര്‍ക്കലയിലെ ഹോട്ടലിലും അന്വേഷണം നടത്തി. തിരിച്ചിലില്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 19 ന് അന്വേഷണസംഘം വിപുലീകരിച്ചു. വീണ്ടും അന്വേഷണം തുടര്‍ന്നു. ഈ ഘട്ടത്തില്‍ കാണാതായ വിദേശവനിതയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും സംസ്ഥാനപൊലീസ് മേധാവിയേയും സന്ദര്‍ശിച്ച് അന്വേഷണം ശക്തമാക്കണമെന്നു് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് 22 ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേകഅന്വേഷണസംഘത്തെ നിയമിച്ചു. തിരുവനന്തപുരം ഡിസിപി, മൂന്ന് ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗസംഘം. വിക്ട്രിം ലെയ്‌സണ്‍ ഓഫീസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡിജിപി ഓഫീസിലെ ഒരു ഡിവൈഎസ്പിയേയും നിയമിച്ചു. കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

അന്വേഷണം തുടര്‍ന്നു. കടലില്‍ വീണുപോയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചലിന് നേവിയുടെ സഹായം തേടി. നേവിയുടെ സ്‌കൂബാ ടീം കോവളത്തെത്തി കടലില്‍ പരിശോധിച്ചു.. സംസ്ഥാനത്തിന് പുറത്തുള്ള പ്രധാനകേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. രാമേശ്വരം, മംഗലാപുരം, ഗോവ, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി. കോവളത്തെ 245 ഹോട്ടലുകളിലാണ് അന്വേഷണം നടത്തിയത്. നാല്‍പത് സിസിടിവികളുടെ ഡീറ്റയില്‍സാണ് പൊലീസ് പരിശോധിച്ചത്.

പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നതു കൊണ്ട് പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി എന്നു പറയാനാകുമോ..? നിര്‍ഭാഗ്യവശാല്‍ മൃതദേഹമാണ് കണ്ടെത്തിയത്. മഡതദേഹം കണ്ടെത്തും വരെ ആ മേഖലയിലും എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത ആര്‍ക്കെങ്കിലും തോന്നിയിരുന്നോ..? ഇല്ല.

എന്നാല്‍ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ പൊലീസ് അന്വേഷണം ഉപേക്ഷിച്ചില്ല. കേസന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കമ്മീഷണര്‍ക്ക് അന്വേഷണചുമതല നല്‍കി. അന്വേഷണം അന്തിമഘട്ടത്തിലെത്തി. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായില്ല, മാത്രവുമല്ല അന്വേഷണത്തില്‍ ബന്ധുക്കള്‍ പൂര്‍ണ്ണതൃപ്തി ആണ് രേഖപ്പെടുത്തുന്നത്.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, വഴി അറിയാതെ പൊലീസ് തുടങ്ങിയ തലക്കെട്ടുകള്‍ സ്വാഭാവികമാണ്.. കഴിഞ്ഞ കുറേ കോസുകള്‍ എടുക്കൂ.. ആര്‍ജെ രാജേഷ് കൊലപാതകം, ഒരു തെളിവും ബാക്കി ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മാധ്യമങ്ങള്‍ പൊലീസിന് പൊങ്കാലയിട്ടു. എന്നാല്‍ അതെല്ലാം പൊലീസ് തന്നെ തിരുത്തിച്ചു. ഈ കേസിലും എല്ലാ വിമര്‍ശനങ്ങളേയും പൊലീസ് മരികടക്കും..

കാര്യങ്ങൾ കൈവിട്ടിപോകും മുൻപ് എല്ലാവരും ഓര്‍ക്കുക.

ആരെ എങ്കിലും കാണാതായാല്‍ ആദ്യം പൊലീസിനെ അറിയിക്കണം. നമ്മള്‍ അന്വേഷണം നടത്തി വൈകിയ ശേഷം പൊലീസിനെ അറിയിച്ചാല്‍ അത് ഗുണപ്രദമാവില്ല. പിന്നീട് പൊലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

വിദേശികള്‍ ഹോട്ടലിലോ മറ്റ് ആശുപത്രികളിലോ ഒക്കെ താമസിക്കാന്‍ എത്തിയാല്‍ പൊലീസിനെ വിവരം അറിയിക്കുക.