ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും, വാര്‍ഷിക പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും ജനുവരി മാസം 27-ാം തിയതി നടക്കുന്ന വിവരം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ മെംബര്‍ഷിപ്പ് പുതുക്കാത്തവര്‍ 2017 ഡിസംബര്‍ മാസം 31നു മുന്‍പായി പുതുക്കണമെന്നു LIMA നേതൃത്വം അറിയിക്കുന്നു. മെമ്പര്‍ഷിപ്പ് പുതുക്കിയവര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂവെന്നും അറിയിക്കുന്നു.

ജനുവരി 27-ാം തിയതി വൈകുന്നരം 5 മണിക്ക് പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും നടക്കും. 7 മണിമുതല്‍ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കും. ഇതിലേക്കായി വിവിധ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒട്ടേറെ വ്യത്യസ്ഥങ്ങളായ പരിപാടികളിലൂടെ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ലിമയുടെ പേരില്‍ എല്ലാവര്‍ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക. സോജന്‍ തോമസ് 07736352874, സിമി ജിജോ 07903793992, ആഷിഷ് ജോസഫ് 07800838448

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസും പോസ്റ്റ് കോഡും
ST MICHAELS’S IRISH CENTER
6 BOUNDARY LINE
L6 5 JU