ടോം ജോസ് തടിയംപാട്

മത സഹോദര്യത്തിന്റെ ശംഖനാദം മുഴക്കികൊണ്ട് ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22-ാം തിയതി നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നു ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു. പരിപാടികള്‍ വൈകുന്നേരം 6 മണിക്കു തന്നെ ആരംഭിക്കും

ഈസ്റ്റര്‍ വിഷു ആഘോഷങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് യുകെയില്‍ തന്നെ ഇദംപ്രഥമയിട്ടയിരിക്കും എന്നു സംഘാടകര്‍ പറഞ്ഞു.


ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്. ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി മതസഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ലിമ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഈ വര്‍ഷം വിഷുവും ഈസ്റ്ററും ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
Whiston town hall ,prescot L35 3QX.