ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ)യുടെ നേതൃത്വത്തില്‍ ഈ വരുന്ന 22 ശനിയാഴ്ച വിസ്‌ടോന്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുട്ടികളുടെ നയനമനോഹരമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പ്പന ഏകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു.

കേരളത്തിലുണ്ടായ വെള്ളപോക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനായിട്ടാണ് ലിമ ഓണഘോഷം നടത്തുന്നത്

രാവിലെ ഒന്‍പത് മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാന്യം നല്‍കുക. അതോടൊപ്പം എ ലെവല്‍ പരിക്ഷയിലും GCSE പരിക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയ മേഴ്‌സി സൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടികളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു

ബന്ധപ്പെടേണ്ട നമ്പര്‍ 07463441725, 07886247099

ഹാളിന്റെ വിലാസം

WHISTON TOWN HALL,
OLD COLLIERY ROAD,
L353QX