ലിവർപൂൾ മലയാളി സമൂഹം ഓണം ഉണ്ടപ്പോൾ ആ സമയത്തു തന്നെ തിരുവനതപുരം മാനസിക രോഗ ആശുപത്രിയുടെ റീഹാബിലിറ്റേഷൻ സെന്ററായ ആശാഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി ലിവർപൂൾ മലയാളി അസോസിയേഷൻ ഒരുക്കിയ ഓണം കെങ്കേമമായി
കഴിഞ്ഞ ശനിയാഴ്ച രാവിലെ വിസ്‌റ്റോൺ ടൗൺ ഹാളിൽമതസഹോദരൃത്തിന്റെ സന്ദേശമുയര്‍ത്തി അരങ്ങേറിയ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിഗംബിരമായി .. .
കല ,കായിക മത്സരങ്ങള്‍കൊണ്ടും ജനകീയ പങ്കാളിത്വം കൊണ്ടും മികച്ചതായിരുന്നു ലിമയുടെ ഓണമെന്നു ആരും സമ്മതിക്കും .രാവിലെ കുട്ടികളുടെ മത്സരങ്ങളോടുകൂടി ആരംഭിച്ച പരിപാടി ,പിന്നിട് വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വഴിമാറി..
12 മണിക്ക് ആരംഭിച്ച വിഭവ സമര്‍ത്ഥമായ ഓണസന്ധൃക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെ നേതൃത്തത്തില്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട് കല പരിപാടികള്‍ തുടക്കമിട്ടു . .പരിപാടിക്ക് സ്വാഗതമേകികൊണ്ട് ജോയിന്റ് സെക്രെട്ടെറി ബിജു ജോര്‍ജ് സംസാരിച്ചു ,ഓണസന്ദേശം ആന്‍റോ ജോസ് നല്‍കി ,
അവധരിപ്പിക്കപ്പെട്ട എല്ലാ കലാപരിപാടികളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു .ഫസക്കെര്‍ലി വനിതകള്‍ അവധരിപ്പിച്ച ഡാന്‍സ് എല്ലാവരുടെയും കൈയടിനേടി.
GCSC, A ലെവല്‍ പരികഷകളില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപഹാരങ്ങള്‍ നല്‍കി അഭിനന്ദിച്ചു ,യുക്മ വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയ ലിവര്‍പൂള്‍ ടീമിനു ഉപഹാരം നല്‍കി ലിമ പ്രസിഡണ്ട് ഇ ജെ കുരൃാക്കോസ് ആദരിച്ചു ,
പരിപാടികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ട്രഷര്‍ ബിനു വര്‍ക്കി സംസാരിച്ചു .പങ്കെടുത്ത എല്ലാവര്‍ക്കും വളരെ സന്തോഷകരമായ ഒരു ദിനം ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലിമ സെക്രെട്ടറി എല്‍ദോസ് സണ്ണി പറഞ്ഞു.
Leave a Reply