പങ്കാളിത്തം കൊണ്ടും ആശയങ്ങള്‍ കൊണ്ടും എന്നും മുന്നില്‍ നില്‍ക്കുന്ന ലിംകയുടെ ജനകീയ പരിപാടികളില്‍ ഒന്നായ ഭാരതത്തിന്റെ സ്വന്തം ചാച്ചാജി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു എല്ലാ ഭാരതീയരും ഒത്തൊരുമിക്കുന്ന ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കുട്ടികളുടെ മഹോത്സവം ഒക്ടോബര്‍ 28ന് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) യുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ കൂടി ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വിവിധ വേദികളിലായി നടത്തപ്പെടുന്നതാണ്. രാവിലെ 8.30ന് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ പൂര്‍ത്തിയാകുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

യുകെ മലയാളി കൂട്ടായ്മകള്‍ക്കിടയിലെ ആദ്യത്തേത് എന്നുതന്നെ അവകാശപ്പെടാവുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള, കുട്ടികളുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാനായി തുടങ്ങിയ ഈ എളിയ സംരംഭം പന്ത്രണ്ടാമത് വര്‍ഷത്തിലും പൂര്‍വ്വാധികം ആവേശത്തോടെ നടത്തുവാന്‍ തയ്യാറെടുക്കുമ്പോള്‍ അതിന്റെ തലതൊട്ടപ്പന്മാരായ ശ്രീ ഡൂയി ഫിലിപ്പിനും ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിനും ശ്രീ തമ്പി ജോസിനും പ്രത്യേകിച്ച് ലിംകയുടെ അമരക്കാരായിരുന്നവര്‍ക്കെല്ലാം തങ്ങള്‍ വിഭാവനം ചെയ്തത് എത്രമാത്രം ശരിയായിരുന്നു എന്ന് ആത്മസംതൃപ്തിയടയാം. ഈ വിജയഗാഥ അതിന്റെ പ്രയാണം അടുത്ത തലമുറയിലേക്കും എത്തിച്ചേരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണ് ശ്രീ മനോജ് വടക്കേടത്തിന്റെയും ശ്രീ ഫിലിപ്പ് കുഴിപ്പറമ്പിലിന്റേയും ശ്രീ ടോം ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള ലിംക കുടുംബത്തിന് ഉള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”സാങ്കേതികവിദ്യ ഒരു ശാപമോ അതോ അനുഗ്രഹമോ” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫോമിനും മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി അംഗങ്ങളായ ഡൂയി -07859905776 എബി -07734463548 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

രജിസ്‌ട്രേഷനുള്ള അവസാന തിയതി ഒക്ടോബര്‍ 21 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ലിംക എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് അല്ലെങ്കില്‍ സംഘാടകര്‍ മുഖാന്തിരം സമര്‍പ്പിക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് നവംബര്‍ 18ന് നടക്കുന്ന ലിംക അവാര്‍ഡ് നൈറ്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.