ഒരു കൊച്ചുമിടുക്കിയുടെ ഡബ്സ്മാഷ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വെള്ളിത്തിരയില്‍ കൈയടി നേടിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘ആടുതോമ’ എന്ന കഥാപാത്രത്തെ പുനഃരവതരിപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. മുണ്ടുടുത്ത് കൂളിങ് ഗ്ലാസും വെച്ചാണ് മിടുക്കിയുടെ പ്രകടനം. ഭാവാഭിനയം കൊണ്ടും ഡയലോഗു കൊണ്ടും ഈ കുട്ടി ആടുതോമ കൈയടി നേടുന്നു. കമ്മലും കൊലുസുമിട്ട ആടു തോമയ്ക്ക് മികച്ച വരവേല്‍പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിയ്ക്കുന്നതും.
‘സ്ഫടികം’ സിനിമയിലേതാണ് ആടുതോമ എന്ന കഥാപാത്രം. 1995-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഭദ്രന്‍ ആണ്. മോഹന്‍ലാല്‍, തിലകന്‍, രാജന്‍ പി ദേവ്, ഉര്‍വ്വശി, കെപിഎസി ലളിത, ഇന്ദ്രന്‍സ്, ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
Leave a Reply