കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍. ശ്രീലങ്കയുടെ ഒന്നാമിന്നിങ്സ് വെറും 49.4 ഓവറില്‍ 183 റണ്‍സിന് അവസാനിച്ചു. അഞ്ചുവിക്കറ്റെടുത്ത അശ്വിനാണ് ലങ്കയുടെ അന്തകനായത്. ഉച്ചഭക്ഷണത്തിനുശേഷം ലങ്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങും. മാത്യൂസ് 26 റണ്‍സെടുത്തും ധനഞ്ജയ റണ്ണൊന്നും എടുക്കാതെയും പുറത്തായി. ഡിക്‌വെല്ല 52 റണ്‍സെടുത്തപ്പോള്‍ മെന്‍‍ഡിസ് 24 റണ്‍സെടുത്തു. ‌ ജഡേജയും ഷാമിയും രണ്ടു വിക്കറ്റും വീതവും വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റിന് 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം