ആ​ൻ​ഫീ​ൽ​ഡി​ൽ അ​ത്ഭു​ത​ങ്ങ​ൾ പി​റ​ന്ന​പ്പോ​ൾ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ലി​വ​ർ​പൂ​ൾ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ. രണ്ടാംപാദ സെമിയിൽ സ്പെയിനില്‍ നിന്ന് വമ്പുമായെത്തിയ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ലിവർപൂളിന്‍റെ സ്വപ്നതുല്യ വിജയം.

ആ​ദ്യ പാ​ദ​ത്തി​ലെ മൂ​ന്നു ഗോ​ളു​ക​ളു​ടെ തോ​ൽ​വി​ക്കു ശേ​ഷ​മാ​യി​രു​ന്നു ര​ണ്ടാം പാ​ദ​ത്തി​ലെ നാ​ലു ഗോ​ളി​ന്‍റെ വി​ജ​യം. ബാഴ്‌സയുടെ തട്ടകത്തില്‍ നേടിയ മൂന്ന് ഗോള്‍ ഞൊടിയിടയില്‍ നേടാമെന്ന ഉറച്ച വിശ്വാസത്തിന്റെ പ്രധാനകാരണം മല്‍സരം ആന്‍ഫീല്‍ഡെന്ന ലിവര്‍പൂള്‍ തട്ടകത്തിലാണെന്നുള്ളതായിരുന്നു. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പാദത്തില്‍ തിരിച്ചുവന്ന് ഫൈനല്‍ പ്രവേശനം നേടിയ റെക്കോഡും ഇനി ലിവര്‍പൂളിന് സ്വന്തമായി. ഇ​തോ​ടെ 4-3 എ​ന്ന അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ ലി​വ​ർ​പൂ​ൾ ക​ലാ​ശ​ക്കൊ​ട്ടി​നു യോ​ഗ്യ​ത നേ​ടി. ആൻഫീൽഡിൽ ലിയോണൽ മെസി നിറം മങ്ങിയപ്പോള്‍ ബാഴ്സലോണയുടെ വീര്യം ചോര്‍ന്നു.

സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ല​യും ഫി​ർ​മീ​നോ​യും ഇ​ല്ലാ​തെ​യാ​ണ് ഇ​റ​ങ്ങി​യ​തെ​ങ്കി​ലും മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ ത​ന്നെ ലി​വ​ർ​പൂ​ൾ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി. ഡി​വോ​ക് ഒ​റി​ജി​യാ​യി​രു​ന്നു ആദ്യഗോള്‍ നേടിയത്. ഒ​രു ഗോ​ൾ വീ​ണ​ശേ​ഷ​വും മെ​സി​ക്കോ സു​വാ​ര​സി​നോ ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ ലി​വ​ർ​പൂ​ൾ ആ​ക്ര​മ​ണം തു​ട​ർ​ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ പരിക്കേറ്റ റോബര്‍ട്‌സണ്‍ പകരം എത്തിയത് വിര്‍ജില്‍ വാന്‍ഡിക്കായിരുന്നു. 54, 56 മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി വാന്‍ഡിക്കിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന് ലീഡ് ഗോള്‍ നേടുമെന്ന ബാഴ്‌സ ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ഒറിഗി 79ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ നാലാം ഗോളും നേടി. അഗ്രിഗേറ്റ് 4-3. തുടര്‍ന്ന് ബാഴ്‌സ ചെറിയ നീക്കങ്ങള്‍ നടത്തിയെങ്കിലും ലിവര്‍പൂള്‍ പ്രതിരോധത്തെ മറികടക്കാന്‍ ബാഴ്‌സയ്ക്കായില്ല.

ക​ഴി​ഞ്ഞ സീ​സ​ണി​ലും സ​മാ​ന​മാ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ​യു​ടെ അ​വ​സ്ഥ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ റോ​മ​യാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ എ​തി​രാ​ളി​ക​ൾ. അ​ന്ന് ആ​ദ്യ പാ​ദം 4-1 എ​ന്ന സ്കോ​റി​ൽ ബാ​ഴ്സ​ലോ​ണ വി​ജ​യി​ച്ചു. മൂ​ന്നു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി റോ​മി​ൽ എ​ത്തി​യ ബാ​ഴ്സ അ​വി​ടെ 3-0-ന് ​തോ​റ്റു. അ​ഗ്രി​ഗേ​റ്റി​ൽ സ്കോ​ർ 4-4. എ​വേ ഗോ​ളി​ൽ ബാ​ഴ്സ​ലോ​ണ പു​റ​ത്ത്. ഒരവസരത്തിലും മുന്നേറാന്‍ പറ്റാത്ത വിധത്തിലുള്ള ടാക്ടിക്‌സുമായാണ് ലിവര്‍പൂള്‍ കളം വാണത്. തകര്‍പ്പന്‍ ഫോമിലുള്ള മെസ്സിക്കും സുവാരസിനും ഇംഗ്ലിഷ് പടയുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.